Health

മഴക്കാലത്ത് സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ!

പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഏറ്റവും സാധ്യത കൂടിയ കാലം കൂടിയാണ് മഴക്കാലം എന്ന് പറയാതെ തന്നെ നമുക്കറിയാം. കരുതലോടെയുള്ള പ്രവർത്തനത്തിലൂടെ മുൻ വർഷങ്ങളെ അപേക്ഷിച്ചു മഴക്കാല രോഗങ്ങളെ വലിയ അളവിൽ തടഞ്ഞു നിർത്താൻ നമുക്ക് ആയിട്ടുണ്ട്.

മഴക്കാലത്ത് സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ!

കേരളം മുഴുവൻ കനത്ത മഴ പെയ്യുകയാണല്ലോ. പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഏറ്റവും സാധ്യത കൂടിയ കാലം കൂടിയാണ് മഴക്കാലം എന്ന് പറയാതെ തന്നെ നമുക്കറിയാം. കരുതലോടെയുള്ള പ്രവർത്തനത്തിലൂടെ മുൻ വർഷങ്ങളെ അപേക്ഷിച്ചു മഴക്കാല രോഗങ്ങളെ വലിയ അളവിൽ തടഞ്ഞു നിർത്താൻ നമുക്ക് ആയിട്ടുണ്ട്. ഇന്ന് ആരോഗ്യ ജാഗ്രത മഴക്കാലത്ത് സ്വീകരിക്കേണ്ട ചില ചെറിയ മുൻകരുതലുകൾ നിങ്ങൾക്ക് മുന്നിലേക്ക് വെക്കുകയാണ്.

1. സമീകൃത ആഹാരം മഴക്കാലത്തുടനീളം നിലനിർത്താൻ ശ്രദ്ധിയ്ക്കണം. പകർച്ചവ്യാധികൾ പടരാൻ സാധ്യത കൂടുതൽ ഉള്ളതിനാൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കിയ ഭക്ഷണ പദാർഥങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. സ്ട്രീറ്റ് ഫുഡ് ഇഷ്ട്ടപ്പെടുന്നവർ ഒരു മാസം കൂടി കാത്തിരിക്കുന്നത് നന്നാകും.

2. മഴ പെയ്താലും ഇല്ലെങ്കിലും നന്നായി വെള്ളം കുടിക്കുക. ജലജന്യ രോഗങ്ങൾ പടരാൻ മഴക്കാലത്തു സാധ്യത കൂടിയതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

3. വീടും പരിസരവും എപ്പോളും ശുചിയായി സൂക്ഷിക്കുക. ഇവിടങ്ങളിൽ കൊതുകുകൾ വളരുന്നില്ല എന്ന് ഉറപ്പു വരുത്തുക. 

4. വ്യക്തിശുചിത്വം മഴക്കാലത്ത് ഏറെ പ്രധാനമാണ്. ദിവസവും രണ്ട് നേരം കുളിക്കാൻ ശ്രദ്ധിക്കുക.

5. മഴ കൊള്ളുന്നതും മഴയത്ത് നടക്കുന്നതും നമ്മൾക്കെല്ലാം ഇഷ്ട്ടമുള്ളതാണ്. എങ്കിലും മഴ വെള്ളത്തിലൂടെ നിരവധി രോഗാണുക്കൾ പടരാൻ ഇടയുള്ളതിനാൽ ഈ സമയത്ത് കഴിവതും മഴ കൊള്ളുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കയ്യിൽ ഒരു കുട കരുതുക.

advertisment

Super Leaderboard 970x90