Health

മഴക്കാലത്തെ ഏറ്റവും അപകടകാരിയായ രോഗങ്ങളിൽ ഒന്നാണ് എലിപ്പനി... എലിപ്പനിയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

മഴക്കാലത്ത് പിടിപെടാൻ സാദ്ധ്യതയുള്ള ഏറ്റവും അപകടകാരിയായ രോഗങ്ങളിൽ ഒന്നാണ് എലിപ്പനി. ജീവൻ നഷ്ടപ്പെടാൻ വരെ കാരണമായേക്കാവുന്ന അസുഖമാണിത്.

മഴക്കാലത്തെ ഏറ്റവും അപകടകാരിയായ രോഗങ്ങളിൽ ഒന്നാണ് എലിപ്പനി... എലിപ്പനിയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

എലിപ്പനിയ്ക്കു കാരണമാകുന്ന രോഗാണു ഏത്?

ലെപ്റ്റോസ്പൈറ എന്ന ബാക്റ്റീരിയ ആണ് എലിപ്പനി ഉണ്ടാക്കുന്നത്. എലിയ്ക്കു പുറമേ, അതുപോലുള്ള കാർന്നുതിന്നുന്ന ജീവികൾ, വളർത്തുമൃഗങ്ങൾ,കന്നുകാലികൾ, കുറുക്കൻ എന്നിവയിൽ ഒക്കെ ഈ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെയാണ് ഈ രോഗാണു മനുഷ്യശരീരത്തിലേയ്ക്ക് പകരുന്നത്?

എലി മൂത്രത്തിലൂടെയാണ് പ്രധാനമായും മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നത്. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന മണ്ണ്, ജലം, ഫലവർഗങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ബാക്റ്റീരിയ കൈകാലുകളിലുണ്ടാകുന്ന മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ മനുഷ്യരിൽ പ്രവേശിക്കുന്നു.

എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എത്ര സമയമെടുക്കും?

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 2 മുതൽ 21 ദിവസം വരെ എടുക്കാറുണ്ട്. ശരാശരി 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങും.

മഴക്കാലത്തെ ഏറ്റവും അപകടകാരിയായ രോഗങ്ങളിൽ ഒന്നാണ് എലിപ്പനി... എലിപ്പനിയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

എന്തൊക്കെയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ?

എലിപ്പനിയ്ക്ക് സാധാരണ നിലയിൽ രണ്ടു ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ പെട്ടെന്നുള്ള തലവേദന, തലയുടെ മുൻഭാഗങ്ങളിലും കണ്ണിനു ചുറ്റും ശക്തിയായ വേദന, ഇടുപ്പിലും കണങ്കാലിലെ പേശികളിലും കഠിനമായ വേദന, തുടർന്നു വിറയലോടു കൂടിയ പനി എന്നിവ അനുഭവപ്പെടാം. പനി 38 ഡിഗ്രീ സെൽഷ്യസ് വരെ ഉയരാം. പേശീ വേദന 4 മുതൽ 9 ദിവസം വരെ നീണ്ടു നിൽക്കും. കണ്ണു ചുവക്കുക, തൊണ്ട വേദന, ദേഹത്തു രക്തം പൊടിയുക, തൊലിപ്പുറത്തു തടിപ്പ് എന്നിവയാണ് മറ്റു രോഗലക്ഷണങ്ങൾ.

രണ്ടാം ഘട്ടത്തിൽ 39 ഡിഗ്രീ സെൽഷ്യസ് വരെ പനി ഉയരുന്നതാണ്. എൻസഗലൈറ്റിസ്, സുഷുമ്നാനാഡി വീക്കം, കൈകാലുകളിലെ ഞരമ്പുകൾക്ക് ബലഹീനത തുടങ്ങിയവ ഈ ഘട്ടത്തിൽ അനുഭവപ്പെടാൻ ആരംഭിക്കുന്നു.

ഏതൊക്കെ ശരീര ഭാഗങ്ങളെ എലിപ്പനി ബാധിക്കാൻ സാദ്ധ്യതയുണ്ട്?

കരൾ, വൃക്ക, ശ്വാസകോശം, സുഷുമ്നാ നാഡി, തലച്ചോർ എന്നീ ശരീര ഭാഗങ്ങളെ എലിപ്പനി ബാധിച്ചേക്കാം. കരൾ വീക്കം, പ്ളീഹ വീക്കം, മഞ്ഞപ്പിത്തം എന്നിവ ആദ്യഘട്ടത്തിൽ ലക്ഷണങ്ങളായി കണ്ടേക്കാം. വൃക്കത്തകരാറ്, വീൽ സിൻഡ്രോം, മെനിഞ്ചൈറ്റിസ്, മയോകാർഡൈറ്റിസ് എന്നിവ രോഗത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സംഭവിക്കാം.

എലിപ്പനിയുടെ ചികിത്സ എന്താണ്?

എലിപ്പനിയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. തുടക്കത്തിലേ രോഗനിർണ്ണയം നടത്തി അവശ്യമായ ചികിത്സ നൽകിയാൽ പരിപൂർണ്ണമായും ഭേദമാക്കാനാകും. ക്രിസ്റ്റിലൈൻ പെൻസിലിൻ ആണ് എലിപ്പനിയ്ക്ക് ഏറ്റവും ഫലപ്രദമായ ഔഷധം. മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കുന്നതും സ്വയം ചികിത്സിക്കുന്നതും മരണത്തിലേയ്ക്ക് നയിച്ചേക്കാം.

advertisment

Super Leaderboard 970x90