കർണ്ണൻ എന്ന സത്യം

നമ്മൾ എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത് മഹാഭാരതത്തിൽ ഭീമാനാണ് , കായിക ശക്തിയിൽ മറ്റ് ഏത് കഥാപാത്രങ്ങളെക്കാളിലും മുമ്പൻ എന്നല്ലേ???കാരണം അദ്ദേഹത്തിന് 10000 ആനകളുടെ ബലമുണ്ട്.. മാത്രവുമല്ല ജരാസന്ദൻ,ഹിടുംബൻ,കീചകയൂൻ തുടങ്ങിയ വിരമാരെയെല്ലാം ഭീമൻ അദ്ദേഹത്തിന്റെ കായിക ശക്തി കൊണ്ട് പരാജയപ്പെടുത്തിയിട്ടും ഉണ്ട്..

കർണ്ണൻ എന്ന സത്യം

മഹാഭാരതത്തിലെ ഏറ്റവും തേജസ്സുറ്റ വ്യക്തിത്വമായ കർണ്ണൻ ശെരിക്കുമൊരു ഇതിഹാസപുരുഷൻ തന്നെയായിരുന്നു . കുന്തീപുത്രനായ കർണ്ണൻ സൂതനായി വളർന്നുവെങ്കിലും ജന്മസിദ്ധമായ ഗുണങ്ങളാൽ വ്യാസഭാരതത്തിൽ സ്വന്തം പേരിൽ , 96 അദ്ധ്യായങ്ങളുള്ള "കർണ്ണപർവ്വം" എന്ന ഒരു മഹാപർവ്വം തന്നെ എഴുതിച്ചേർത്തു .

അംഗരാജാവായ കർണ്ണൻ അർജ്ജുനനേക്കാൾ മികച്ച വില്ലാളിയും , ഭീമനെ വെല്ലുന്ന കായികക്ഷമത ഉള്ളവനും ,യുധിഷ്ഠിരനോളം പോന്ന സർവ്വ ശാസ്ത്രങ്ങളും അറിയാവുന്ന മഹാജ്ഞാനിയും,പാണ്ഡവരിൽ സൗന്ദര്യവാനായ നകുലനേക്കാൾ. ആകാരഭംഗിയുള്ളവനും,സഹദേവനെപ്പോലെ ബുദ്ധികൂർമ്മതയും ഉള്ളവനായിരുന്നു.അതായത് എല്ലാം തികഞ്ഞവൻ,ഓരോ പാണ്ഡവനേക്കാളും ശ്രേഷ്ഠൻ.

കർണ്ണൻ എന്ന സത്യം

ഭഗവാൻ കൃഷ്ണനും , വ്യാസനും , യുധിഷ്ഠിരനുമെല്ലാം കർണ്ണന്റെ മഹത്വം ആവോളം പാടിപ്പുകഴ്ത്തുന്നുണ്ട് . ഇത്രയധികം സഹനശക്തിയും , ദാനധർമ്മ ശീലവും , പൗരുഷവും ഒത്തുചേർന്ന മറ്റൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടോ എന്ന് സംശയമാണ് തന്റെ എതിരാളിയായ അര്ജ്ജുനന് ലോകനാഥനായ കൃഷ്ണന്റെ സംരക്ഷണയുണ്ടെന്നറിഞ്ഞിട്ടും , അയാൾ തനിക്കെതിരെ വിവിധ ദേവന്മാരിൽ നിന്നും ആയുധങ്ങൾ നേടിക്കൂട്ടുകയാണെന്നറിഞ്ഞിട്ടും , അയാളുടെ ചതിയനായ പിതാവിന് തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ നല്കുവാൻ കർണ്ണൻ കാണിച്ച ധൈര്യത്തെയും , അതി തീവ്രമായ വേദനപോലും വകവയ്ക്കാതെ ശരീരത്തെ അറുത്തു കീറി , കവചകുണ്ഡലങ്ങൾ വേർപെടുത്താൻ കാണിച്ച ധൈര്യത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല .

കർണ്ണൻ എന്ന സത്യം

പ്രാണഹാരങ്ങളായ മൂന്നു മഹാശാപങ്ങൾ ഏറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല . പാണ്ഡവരിൽ അർജ്ജുനനൊഴിച്ചു ബാക്കി നാലുപേരെയും അവസരം കിട്ടിയാലും കൊല്ലുകയില്ലെന്നു മാതാവായ കുന്തിക് വാക്കു കൊടുത്ത് ജനിപ്പിച്ച കടം തീർത്തു . കവചകുണ്ഡലങ്ങൾ ഇന്ദ്രന് ദാനം നല്കുക വഴി അര്ജ്ജുനന് ജീവൻ ദാനം നല്കി . ഇത് കാരണമാണ് കര്ണ്ണന് മരണമുണ്ടായത് . ഭഗവൻ കൃഷ്ണന്റെ ബുദ്ധിയും , ശല്യന്റെ തേജോവധവും കണക്കിനേറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല .

ഒടുവിൽ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയശേഷം യുദ്ധനിയമങ്ങളോരത്ത് വെറുതെ വിട്ടശേഷം നിരായുധനായി ചെളിയിൽ പുതഞ്ഞ തേരുയർത്തുന്ന കർണ്ണനെ കൃഷ്ണന്റെ വാക്കനുസരിച്ചു അർജ്ജുനൻ വധിച്ചു .(ആയുധം കയ്യിലുള്ള കർണ്ണനെ അർജ്ജുനന് ഒന്നും ചെയ്യാനാവില്ലെന്ന് കൃഷ്ണന് നല്ലവണ്ണം അറിയാമായിരുന്നു.)

എന്നാൽ വാസ്തവത്തിൽ അതോടെ അർജ്ജുനന്റെ കീർത്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കിക്കൊണ്ടു കർണ്ണൻ അർജ്ജുനനെ എന്നെന്നേക്കുമായി വകവരുത്തുകയാണുണ്ടായത് . കർണ്ണനും അർജ്ജുനനും ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ കർണ്ണൻ ഇന്നും പൂർണ്ണ ജീവസ്സും തേജസ്സുമോടെ ജനഹൃദയങ്ങളിൽ ജീവിക്കുന്നു .]

കർണ്ണന്റെ ജന്മരഹസ്യം

മഹാഭാരതം , ആശ്രമവാസിക പർവ്വം , അദ്ധ്യായം 31 , പുത്രദര്ശന ഉപപർവ്വം , ശ്ളോകങ്ങൾ 12 ,14 -വ്യാസവാക്യം
സാക്ഷാകർണ്ണന്  ഉണ്ടായിരുന്നതെന്നുമാണ് വ്യാസന്റെ അഭിപ്രായം .

തം കർണ്ണം വിദ്ധി കല്യാണീ ഭാസ്കരം ശുഭദർശനേ (12 )
ദ്വിധാ കൃത്വാ വാത്മനോ ദേഹമാദിത്യം തപതാം വരം (14 )
ലോകാംശ്ച താപയാനം വൈ വിദ്ധി : കർണ്ണം ച ശോഭനേ

(ഭാഷാ അർത്ഥം ): ഭാസ്കരനാണ് കർണ്ണനായി ജനിച്ചത് ശുഭദർശനേ .ലോകത്തിലെ സകലതിനേയും തപിപ്പിക്കുന്നവനായ ആദിത്യദേവൻ തന്റെ ആത്മാവിനെ രണ്ടാക്കി മാറ്റി (''ദ്വിധാ കൃത്വാ വാത്മനോ''), ഒരംശം കൊണ്ട് ലോകത്തെ തപിപ്പിക്കുകയും( ചൂട്, വെളിച്ചം എന്നിവ നൽകുകയും ) മറ്റേ അംശം കൊണ്ട് ഭൂമിയിൽ കർണ്ണനായിരിക്കുകയും ചെയ്തു ശുഭേ (''വൈ വിദ്ധി : കർണ്ണം ച ശോഭനേ'')
സാക്ഷാൽ വ്യാസമുനി കുന്തിയോട് പറയുന്നതാണ് കർണ്ണന്റെ ജന്മരഹസ്യം.

കർണ്ണൻ എന്ന സത്യം

നമ്മൾ എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത് മഹാഭാരതത്തിൽ ഭീമാനാണ് , കായിക ശക്തിയിൽ മറ്റ് ഏത് കഥാപാത്രങ്ങളെക്കാളിലും മുമ്പൻ എന്നല്ലേ???കാരണം അദ്ദേഹത്തിന് 10000 ആനകളുടെ ബലമുണ്ട്.. മാത്രവുമല്ല ജരാസന്ദൻ,ഹിടുംബൻ,കീചകയൂൻ തുടങ്ങിയ വിരമാരെയെല്ലാം ഭീമൻ അദ്ദേഹത്തിന്റെ കായിക ശക്തി കൊണ്ട് പരാജയപ്പെടുത്തിയിട്ടും ഉണ്ട്..

എന്നാൽ ഭീമനോളമോ അഥവാ അദ്ദേഹത്തെക്കാൾ ഒരു പരിധി കൂടുതലോ ബലവാനാണ് കായികശക്തിയിൽ കർണ്ണൻ എന്ന സത്യം അധികമാർക്കും അറിയാൻ ഇടയില്ല...കാരണം കർണ്ണൻ എന്ന കഥാപാത്രം മനസ്സിൽ വരുമ്പോൾ നമ്മൾക്ക് ഓർമ്മ വരിക അദ്ദേഹത്തിന്റെ അസ്ത്രവിദ്യയിൽ ഉള്ള കഴിവും,കവചകുണ്ഡലങ്ങളും,അദ്ദേഹത്തിന്റെ ദാനശീലവും ഒക്കെയാണ്..
എന്നാൽ അത് മാത്രം അല്ല സത്യം..കായിക ശക്തിയിലും മഹാഭാരതത്തിൽ മറ്റാരേക്കാളും മുമ്പൻ കർണ്ണനാണ്,ഭീമൻ അല്ലാ..കർണ്ണന് ജനിക്കുമ്പോൾ തന്നെ 10000 ആനകളുടെ ബലമുണ്ടായിരുന്നു.എന്നാൽ ഭീമനും 10000 ആനകളുടെ ബലമുണ്ട്. ഇതിൽ 8000 ആനകളുടെ ബലം കിട്ടിയത് വാസുകിയുടെ വരബലം കൊണ്ടാണ്.അതായത് ജനിക്കുമ്പോൾ ഭീമന്റെ കായികബലം 2000 അനകളുടേത് എന്നനുമാനിക്കാം.

കായികബലത്തെ അടിസ്ഥാനമാക്കുമ്പോൾ മഹാഭാരതത്തിലെ മികച്ച യോദ്ധാക്കൾ കർണ്ണൻ,ഭൂരിശ്രവസ്,സാത്യകി,ഭീമൻ,ജരാസന്ദൻ,ശല്യർ,കിചകൻ....ഇവരാണ്...
(കൃഷ്ണനെം,ബലരാമനെയും പരിഗണിക്കുന്നില്ല..They Are Gods)ഇവരിൽ കായികബലത്തിൽ ഏറ്റവും ശക്തൻ ആരെന്നത് തീരുമാനിക്കാൻ ഇവർ തമ്മിലുള്ള യുദ്ധഭാഗങ്ങൾ നിരീക്ഷിക്കേണ്ടതായുണ്ട്...( മഹാഭാരതത്തിലെ ഏറ്റവും ശക്തനായ മല്ലയുദ്ധക്കാരൻ കർണ്ണനാണ്...കാരണം അക്കാലത്ത് ഏറ്റവും കേമനായ മല്ലയുദ്ധക്കാരനായി കണക്കാക്കിയിരുന്ന ജരാസന്ധനെ ആദ്യമായി പരാജയപ്പെടുത്തിയത് കർണ്ണനാണ്...അതുമല്ലാ അദ്ദേഹം ജരാസന്ധനെ പരാജയപ്പെടുത്താൻ ഭീമൻ എടുത്തതിന്റെ പകുതി സമയം പോലും എടുത്തിരുന്നില്ല...)

A) KARNA Vs JARASANDH
( ഇവിടെ കർണ്ണനും ജരാസന്ധനും തമ്മിലുള്ള മല്ലയുദ്ധം പെട്ടെന്ന് അവസാനിച്ചതായി കാണാം..കർണ്ണൻ ജരാസന്ധന്റെ ശരീരം രണ്ടായി വേർപെടുത്താൻ ഒരുമ്പെട്ടപ്പോൾ ജരാസന്ധൻ തോൽവി സമ്മതിച് അദ്ദേഹത്തോട് സന്ധി ചെയ്യുന്നതായി കാണാം...)
B) BALRAM Vs JARASANDH
( ബലരാമനും ജരാസന്ധനും തമ്മിലുള്ള ഈ യുദ്ധം ഒത്തിരി നേരം നീണ്ട് നിൽക്കുന്നതായി കാണാം...എന്നിട്ടും ഈ യുദ്ധത്തിൽ പരസ്പരം തോൽവി സമ്മതിക്കാൻ ആരും തയ്യാറാവുന്നില്ല..)
C) BHIMA Vs JARASANDH
( ഭീമനും ജരാസന്ധനും തമ്മിൽ ഉള്ള ഈ മല്ലയുദ്ധം 14 ദിവസം നീണ്ടുനിന്നിട്ടും അരുമാരും തോൽവി സമ്മതിച്ചില്ല..
ഒടുവിൽ കൃഷ്ണന്റെ സഹായം കൊണ്ട് മാത്രമാണ് ഭീമന് ജരാസന്ധനെ വധിക്കാൻ സാധിച്ചതും...)

( ഗദായുദ്ധത്തിൽ കർണ്ണനും ,ഭീമനും,ശല്യരും തുല്യ ശക്തർ ആണെന്ന് തെളിയുന്നു..ഇവിടെ വളരെ നേരം ഏറ്റുമുട്ടിയിട്ടും ഭീമന് കർണ്ണനെയോ ശല്യരെയോ പരാജയപ്പെടുത്താൻ സാധിക്കാത്തതായി കാണാം...കർണ്ണൻ ഭിമനെതിരെ ഗദായുദ്ധത്തിൽ മുൻതൂക്കം നേടുകയും ചെയ്തു...)

( ഭുജങ്ങളുടെ ശക്തിയിൽ കർണ്ണനെ വെല്ലാൻ ഭൂമിയിൽ ആരും തന്നെ ഇല്ലാ..
തന്റെ രഥചക്രം ഉയർത്താൻ ശ്രമിക്കവേ കർണ്ണൻ ഭൂമിയെമൊത്തം 4 അടി ഉയർത്തിയിരുന്നു..മഹാഭാരതത്തിൽ ഈ നേട്ടം കൈവരിച്ച ഒരേ ഒരാൾ കർണ്ണനാണ്...

( ഇവിടെ ഭീമൻ സർവ്വശക്തിയുമെടുത്(10000 ഗജങ്ങളുടെ ശക്തി) കർണ്ണന്റെ തലയിൽ പ്രഹരിച്ചുവെങ്കിലും അത് കർണ്ണന് ചെറിയൊരു പോറൽ പോലും ഏല്പിച്ചില്ലെന്ന് മാത്രമല്ല,അദ്ദേഹം ഉച്ചത്തിൽ ഭീമനെ പരിഹസിക്കുകയും ചെയ്തു..ഇതിൽ നിന്ന് മനസ്സിലാക്കാം കർണ്ണൻ Physicaly എത്ര Powerful ആണെന്ന്..)

കർണ്ണൻ തന്റെ വില്ലിന്റെ അഗ്രത്താൽ ഭീമനെ വലിച്ചിഴയ്ക്കുന്നതിനെപ്പറ്റി ധൃതരാഷ്ട്രർ മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു..)
യഥാർത്ഥത്തിൽ ഭീമന് 10000 ആനകളുടെ ശക്തി ലഭിച്ചത് വാസുകിയുടെ വരബലത്താൽ ആണ്... എന്നാൽ കർണ്ണനുള്ള 10000 ആനകളുടെ ശക്തി അദ്ദേഹത്തിന് ജന്മനാൽ ലഭിച്ചതാണ്...ഭീമൻ ചെറുപ്പത്തിൽ ഒക്കെയും അദ്ദേഹത്തിന്റെ ശക്തി കൗരവരെയും മറ്റും ദ്രോഹിച് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്..എന്നാൽ കർണ്ണൻ ഒരിക്കലും അദ്ദേഹത്തിന്റെ ശക്തി Mis -Use ചെയ്തിരുന്നില്ല...അതുകൊണ്ട് തന്നെ ഇതേപ്പറ്റി അധികമാർക്കും അറിയില്ല.

കർണ്ണൻ എന്ന സത്യം

കർണ്ണന്റെ ദിഗ്വിജയം

പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു . യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം നടത്തുവാനാണ് തീരുമാനിച്ചത് . എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെയിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞനിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു . എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗം എന്നൊരു യജ്ഞമുണ്ട് . അത് ദുര്യോധനന് നടത്താവുന്നതാണ് . അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും , ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ് . അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട് . അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ . അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു .വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടുകൂടി പാണ്ഡവബന്ധുവായ ദ്രുപദരാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രം എന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി .

കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര , വത്സഭൂമി ,മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു . പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു .

" അല്ലയോ രാജേന്ദ്രനായ കർണ്ണാ . ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ".
തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാലപുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു

[മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം ]
പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി .
" ഹേ കർണ്ണാ . രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻ എന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " [മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം ]

 കർണ്ണന്റെ നാഗാസ്ത്രത്തിൽ നിന്നും ഭഗവാൻ കൃഷ്ണൻ , അർജ്ജുനനെ കഷ്ടിച്ച് രക്ഷിക്കുന്നു
അനന്തരം , കർണ്ണൻ ശത്രുനിഗ്രഹക്ഷമമമായതും , അതിഘോരവുമായ , അർജ്ജുനനെ വധിക്കുവാനായി സൂക്ഷിച്ചു വച്ചിരുന്നതുമായ സർപ്പമുഖബാണം പുറത്തെടുത്തു . അത്യന്തം വിഷയുക്തവും , മൃത്യുതുല്യവുമായ ആ ബാണത്തെ കർണ്ണൻ ദിവസവും മന്ത്രം ജപിച്ചു , ചന്ദനപ്പൊടി പൂശി പൂജിച്ചു കൊണ്ടിരുന്നതാണ് . ഈ നാഗാസ്ത്രമാണ് അർജ്ജുനനെതിരായി കർണ്ണൻ തന്റെ വില്ലിൽ തൊടുത്തത് . ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും ഘോരമായിരുന്നു അത് . ആ മഹാബാണത്തെ വില്ലിൽ ചേർത്തു ചെവിവരെ ശക്തിയായി വലിക്കുമ്പോൾ , മദ്രരാജാവായ ശല്യർ , ഈ ശരം അയയ്ക്കും മുൻപ് , "----- ഒന്ന് കൂടെ ആലോചിക്കണമെന്നു---- " കർണ്ണനോട് പറഞ്ഞു . കൂടാതെ ആ ശരം "അർജ്ജുനന്റെ കഴുത്തറുക്കില്ല " എന്നും ശല്യര് കൂട്ടിച്ചേർത്തു . എന്നാൽ കർണ്ണൻ തീവ്രനേത്രനായി ശല്യരെ നോക്കിയിട്ടു , താൻ " -----------രണ്ടു പ്രാവശ്യം ഒരു ലക്ഷ്യത്തിനു ഉന്നം പിടിക്കാറില്ലെന്നു------- " പറയുന്നു .

ഇത്രയും പറഞ്ഞിട്ട് വൈകർത്തനനായ കർണ്ണൻ , ആ മഹാസ്ത്രത്തെ അര്ജ്ജുനന് നേരെ തൊടുത്തു വിട്ടു . അസ്ത്രത്തിന്റെ തീവ്രമായ വേഗം കണ്ടു , " ---അല്ലയോ പാർത്ഥാ , നീ ചത്തു ---" എന്ന് കർണ്ണൻ വിളിച്ചു പറഞ്ഞു .എന്നാൽ അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട ബലവാനായ ഭഗവാൻ കൃഷ്ണൻ ,വെറുതെ രഥത്തില്‍ ഇരുന്നുകൊണ്ട് തന്നെ രഥത്തില്‍ ഒന്ന് വിരലമര്‍ത്തി , രഥത്തെ ശക്തിയായി ഭൂമിയിലേക്ക് അമർത്തിക്കളഞ്ഞു . രഥം ഒരു ഭുജത്തോളം ഭൂമിയിൽ താണു പോയി .തുടർന്ന് അതിവേഗത്തിലെത്തിയ ആ നാഗാസ്ത്രം അർജ്ജുനന്റെ പ്രസിദ്ധമായ കിരീടത്തെ എടുത്തുകൊണ്ടു കടന്നു പോയി .ആ കിരീടം ബ്രഹ്‌മാവ്‌ നിർമ്മിച്ചതും , ഇന്ദ്രൻ അർജ്ജുനനെ അണിയിച്ചതുമായിരുന്നു . വളരെ ബലമുള്ള ആ കിരീടത്തെ ഇന്ദ്രനോ രുദ്രനോ , വരുണനോ , കുബേരനോ അവരുടെ ആയുധങ്ങൾ കൊണ്ട് തകർക്കാനാകില്ല . ശിവന്റെ പിനാകത്തിൽ നിന്നും വരുന്ന ശരം കൊണ്ടുപോലും തകർക്കാനാകാത്ത ആ ബലമുള്ള കിരീടത്തെ , എന്നാൽ കർണ്ണന്റെ " നാഗാസ്ത്രം തകർത്തു "... കിരീടം നാഗാസ്ത്രത്തിന്റെ വിഷജ്വാല ഏറ്റു കത്തിക്കരിഞ്ഞു കൊണ്ടാണ് ഭൂമിലയിലേക്കു വീണത് . ഈ രംഗം , ഇടിവെട്ടേറ്റു പർവത ശിഖരം കടപുഴകി വീഴുന്നതുപോലെ തോന്നിച്ചു .

advertisment

Related News

    Super Leaderboard 970x90