Travel

'കാമത്തിപുര' ഒരു ശാപമാണ്... കാമം തീർക്കാൻ പോവുന്ന ആണിന്റെ മുന്നിൽ നിൽക്കുന്നവളെ വേശ്യ എന്ന് വിളിക്കപ്പെട്ട ശാപം...!

ലൈംഗിക തൊഴിലാളികളുടെ തെരുവായി കാമാത്തിപുര മാറിയത് ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപാണ്.അതിനു മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് ഇത് കൂലിപ്പണിക്ക് ഇവിടെ വന്ന തെലുങ്കരുടെ താമസസ്ഥലമായിരുന്നു...ജോലിക്കാരായി വന്നവരെ കാമാത്തികളെന്ന് വിളിച്ചു..അവർ താമസിച്ചിരുന്ന സ്ഥലം പിന്നീട് കാമാത്തിപുര എന്ന് മാറിത്തുടങ്ങി...

'കാമത്തിപുര' ഒരു ശാപമാണ്... കാമം തീർക്കാൻ പോവുന്ന ആണിന്റെ മുന്നിൽ നിൽക്കുന്നവളെ വേശ്യ എന്ന് വിളിക്കപ്പെട്ട ശാപം...!

ഒരുപാട് യാത്രകളൊന്നും പോയിട്ടില്ലെങ്കിലും പോയ അനുഭവത്തിൽ എഴുതുകയാണ്.

അതൊരു തിരക്കുപിടിച്ച നാടാണ്.എവിടെയും എങ്ങും കാമം നിറഞ്ഞുനിൽക്കുന്ന കാമാത്തിപുര എന്ന നാട്...!!!

ആ യാത്രയിലുടനീളം പേടിമാത്രമായിരുന്നു മനസിലുണ്ടായിരുന്നത്.എന്തിനു പേടിക്കണം ആരെ പേടിക്കണം എന്നൊക്കെയുള്ള ചിന്ത പലപ്പോഴായി വന്നെങ്കിലും പേടി ഒട്ടും കുറയാതെ എന്നോടൊപ്പം ചേർന്ന് നിന്നൂ.ആ സ്ഥലം എത്താറായപ്പോൾ ഓരോ കാലാടിയും പതിയെയായിരുന്നു ഞാനെടുത്തുവെച്ചത്.സിനിമയിൽമാത്രം കണ്ടുപരിചയമുള്ള ആ ചുവന്ന തെരുവിലേക്ക് ഞാൻ നടന്നടുത്തുകൊണ്ടിരിപ്പാണ്..കാമാത്തിപുര എന്നുള്ള ആ ബോർഡ് കണ്ടപ്പോൾ മനസ്സൊന്ന് ശെരിക്കും പിടച്ചു എന്നുള്ളത് സത്യം...

കാമാത്തിപുര...!!!

കാമാത്തിപുരയിൽ പതിനാല് വലിയ തെരുവുകളുണ്ട്...റോഡിന് ഇരുവശത്തും ഏതുസമയത്തും സ്ത്രീകൾ നിറഞ്ഞു നിൽക്കുന്നത് കാണാം...ലൈംഗിക തൊഴിലാളികളുടെ തെരുവായി കാമാത്തിപുര മാറിയത് ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപാണ്.അതിനു മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് ഇത് കൂലിപ്പണിക്ക് ഇവിടെ വന്ന തെലുങ്കരുടെ താമസസ്ഥലമായിരുന്നു...ജോലിക്കാരായി വന്നവരെ കാമാത്തികളെന്ന് വിളിച്ചു..അവർ താമസിച്ചിരുന്ന സ്ഥലം പിന്നീട് കാമാത്തിപുര എന്ന് മാറിത്തുടങ്ങി...!

'കാമത്തിപുര' ഒരു ശാപമാണ്... കാമം തീർക്കാൻ പോവുന്ന ആണിന്റെ മുന്നിൽ നിൽക്കുന്നവളെ വേശ്യ എന്ന് വിളിക്കപ്പെട്ട ശാപം...!

ബ്രിട്ടീഷുകാരും സമ്പന്നരായ ഇന്ത്യക്കാരും ഇവിടേക്ക് സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു...യൂറോപ്പിൽ നിന്നും റഷ്യയിൽനിന്നും നേപ്പാളിൽനിന്നും നൂറുകണക്കിനാളുകളെ സ്വാതന്ത്രത്തിനുമുന്പ് കാമാത്തിപുരയിൽ എത്തിച്ചു...സ്വാതന്ത്രത്തിനു ശേഷം വിദേശികൾ പോയി...പിന്നീട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്നിന്ന് മുംബൈയിൽ ഒരു നല്ല ജീവിതത്തിനായി വന്നവരിൽ പലരും മാംസ ചന്തക്ക് ഇരകളായി മാറിയത് പെട്ടെന്നായിരുന്നു...!

പേരിൽ മാത്രമാണ് ഇവിടെ ചുവപ്പുള്ളത്...സത്യത്തിൽ കറുപ്പാണ്...കറുത്ത സ്വപ്‌നങ്ങൾ തിങ്ങിനിറഞ്ഞ തെരുവോരങ്ങൾ... സ്വപ്നങ്ങളെ എന്നെന്നേക്കുമായി അടച്ചിട്ട കുഞ്ഞുമുറികൾ...
അതാണിവിടം...!

ഓരോ രൂപത്തിനും ഒളിഞ്ഞുകിടക്കുന്ന ഒരുപാട് രഹസ്യങ്ങളുണ്ടിവിടെ...ഒരുപക്ഷെ ഒന്ന് സംസാരിക്കാൻ അനുവദിച്ചാൽ പറയാനായി കണ്ണുനീരിൽ ചാലിച്ച ഒത്തിരി കഥയും ഉണ്ട്...!

മനുഷ്യന് വിലനിശ്ചയിക്കുന്ന അപൂർവ കാഴ്ച്ചയെ ഇവിടെ കാണാം..എല്ലാവരും തേടിപ്പോവുന്നത് ചെറിയ പ്രായത്തിലുള്ള കുട്ടികളെ മാത്രം... എന്താണിതെന്ന് പോലും മനസിലാക്കാൻ പറ്റാത്ത പ്രായത്തിൽ അനുഭവിക്കേണ്ടിവരുന്ന കുഞ്ഞു കുട്ടികൾ...

ലിപ്സ്റ്റിക്ക് ഇട്ട് മുഖത്ത് പൗഡറും ഇട്ട് വഴിയോരങ്ങളിൽ നിന്ന ആ ചെറു പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ എനിക്കെന്റെ കുഞ്ഞനുജത്തിയുടെ മുഖമാണ് ഓർമവന്നത്...ഒരു നിമിഷം കണ്ണ് നിറഞ്ഞ ഞാൻ മുന്നോട്ട് നടക്കാനാവാതെ തിരിഞ്ഞു...അടുത്തുള്ള പോലീസ് സ്റ്റേഷനും നിയമങ്ങളുമെല്ലാം വെറും വേഷങ്ങള് മാത്രമാണ്...ആഴ്ചയിൽ പണം പിരിക്കാൻവേണ്ടി മാത്രം വരുന്ന വേഷങ്ങൾ...അവരോട് പറഞ്ഞിട്ടെന്തുകാര്യം...!!!

നിങ്ങളുടെ അനുവാദത്തോടുകൂടിതന്നെ ഞാൻ വേറൊരു ടോപിക്കിലേക്ക് പോവുകയാണ്.

'കാമത്തിപുര' ഒരു ശാപമാണ്... കാമം തീർക്കാൻ പോവുന്ന ആണിന്റെ മുന്നിൽ നിൽക്കുന്നവളെ വേശ്യ എന്ന് വിളിക്കപ്പെട്ട ശാപം...!

സത്യത്തിൽ നിയമം അനുവദിച്ചുതന്നെ ഇങ്ങനൊരു വേശ്യാലയം ഇന്ത്യയിൽ പലയിടത്ത് തുടങ്ങിയിട്ടുണ്ടെങ്കിലും ആ പലയിടങ്ങളിലും പലരീതിയിലും സ്ത്രീ ഒരു ഇരയാവാറുണ്ട് എന്നതാണ് സത്യം.ഒരുപക്ഷെ ഒരു മലയാളി എന്ന നിലയിൽ ഞാൻ എന്റെ നാട്ടിലെ പല ക്രൂരതകൾക്ക് മുന്നിലും തല താഴ്ത്താറുണ്ട് എങ്കിലും... കേരളത്തിന് വെളിയിൽപോയാൽ തല ഉയർത്തിപിടിക്കാറാണ് പതിവ്. കാരണം നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങളുടെ പകുതിയിൽ പകുതിപോലും വേറെ ഒരിടത്തും റിപോർട്ട് ചെയ്യുന്നില്ല എന്നതാണ് സത്യം. അതിനർത്ഥം അവിടെ ഒന്നും നടക്കാറില്ല എന്നല്ല.നമ്മുടെ നാട്ടിൽ നടക്കുന്നതിനെക്കാൾ ഒരുപാട് ക്രൂരതകൾ അവിടെ നടക്കുന്നുണ്ട് എന്നാണ്. നടന്ന കാര്യങ്ങൾ പലർക്കും പലപ്പോഴും ശബ്ദം ഉയർത്താൻപോലും കഴിയുന്നില്ല എന്നതാണ്...!!!


ഒരു മലയാളി എന്ന നിലയിൽ എവിടെപ്പോയാലും ഒരു സഞ്ചാരിക്ക് കിട്ടുന്ന ബഹുമാനവും ഏറെയാണ്...ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ജീവിക്കുന്ന നാട് ഒരു സംഭവം അന്നെന്ന്...!!!

കാമത്തിപുര ഒരു ശാപമാണ്. കാമം തീർക്കാൻ പോവുന്ന ആണിന്റെ മുന്നിൽ നിൽക്കുന്നവളെ വേശ്യ എന്ന് വിളിക്കപ്പെട്ട ശാപം...!
ആണിന്റെ കാമം തീരുന്ന അവിടെ ''ആൺ വേശ്യാലയം'' എന്നല്ലാതെ എനിക്കൊന്നും ഉപമിക്കാനായില്ല എന്നാതാണ് സത്യം...!!!

advertisment

Super Leaderboard 970x90