Kerala

'മഴക്കെടുതിയും ഡാം തുറക്കലും'... ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന്, ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നാലുണ്ടാകാനിടയുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ എറണാകുളം ജില്ലാ ആരോഗ്യവകുപ്പ് ഒരുങ്ങി കഴിഞ്ഞു. ഡാമുകൾ തുറന്നാൽ വെള്ളം കയറുവാനിടയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ള പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളോട് അതീവ ജാഗ്രത പുലർത്തുവാനും മുഴുവൻ സമയവും പ്രവർത്തിക്കുവാനും നിർദേശം നൽകി.

'മഴക്കെടുതിയും ഡാം തുറക്കലും'... ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

മഴക്കെടുതിയും ഡാം തുറക്കലും : ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം - എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുറന്നു.

തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന്, ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നാലുണ്ടാകാനിടയുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ എറണാകുളം ജില്ലാ ആരോഗ്യവകുപ്പ് ഒരുങ്ങി കഴിഞ്ഞു. ഡാമുകൾ തുറന്നാൽ വെള്ളം കയറുവാനിടയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ള പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളോട് അതീവ ജാഗ്രത പുലർത്തുവാനും മുഴുവൻ സമയവും പ്രവർത്തിക്കുവാനും നിർദേശം നൽകി. ആവശ്യമരുന്നുകളുടെയും മറ്റും ലഭ്യത ഉറപ്പ് വരുത്തുവാനും, അടിയന്തിര ശുശ്രൂഷയ്ക്ക് ഡോക്ടർമാരുടെ സേവനം പ്രസ്തുത സ്ഥാപനങ്ങളിൽ ഉറപ്പു വരുത്താനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

'മഴക്കെടുതിയും ഡാം തുറക്കലും'... ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. കൺട്രോൾ റൂം നമ്പർ 0484 2360802. ഇത് കൂടാതെ കോതമംഗലം താലൂക്ക് ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക മെഡിക്കൽ ടീമുകളും രൂപീകരിക്കുവാൻ നിർദ്ദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള എറണാകുളം ജനറൽ ആശുപത്രിയിലെ ദുരന്ത നിവാരണ ടീമും ഈ പ്രവർത്തനങ്ങൾക്കായി സജ്ജമാണ്. 

ദുരന്ത ഭീഷണി ഒഴിവാക്കുന്നത് വരെ ജീവനക്കാർ അടിയന്തിര പ്രാധാന്യമില്ലാത്ത ലീവുകൾ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടായാൽ പ്രവർത്തനം തടസ്സപ്പെടുവാൻ സാദ്ധ്യതയുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉറപ്പ് വരുത്തുവാൻ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബദൽ സംവിധാനം ആസൂത്രണം ചെയ്യുവാനും നിർദ്ദേശിച്ചിട്ടുണ്ട്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, എന്നിവയും സുരക്ഷിത ഇടങ്ങളിൽ സൂക്ഷിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി വൈദ്യുതി ഇല്ലാതാകുന്ന സാഹചര്യങ്ങൾ നേരിടുവാനുള്ള മുന്നൊരുക്കവും സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

'മഴക്കെടുതിയും ഡാം തുറക്കലും'... ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ആവശ്യം വേണ്ട മരുന്നുകളും, ഭക്ഷ്യ വസ്തുക്കളും, ശുദ്ധജലവും, പാകം ചെയ്യുവാൻ ഗ്യാസ്, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പരിമിതമായ തോതിൽ കരുതേണ്ടതാണ്. സ്വയം ആവശ്യം വന്നില്ലെങ്കിലും അത്യാവശ്യമായി വരുന്ന ആരെയെങ്കിലും സഹായിക്കുവാൻ ഇത് ഉപകരിക്കും. വയറിളക്കം ഉണ്ടായാൽ നേരിടുവാൻ ഒ. ആർ. എസ് നിർബന്ധമായും കരുതേണ്ടതാണ്. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ. മലവെള്ളം മാലിന്യം കലർന്നതായത് കൊണ്ട് കൈകാലുകളിൽ മുറിവുള്ളവർ അതിലിറങ്ങരുത്. ആരോഗ്യം സംബന്ധിച്ച സംശയങ്ങൾക്കും സഹായത്തിനും1056 എന്ന ടോൾ ഫ്രീ നമ്പറിലോ 0471 2552056 എന്ന നമ്പറിലോ വിളിക്കുക. 

advertisment

News

Super Leaderboard 970x90