Health

വളർത്തു മൃഗങ്ങളെ എങ്ങനെ വൃത്തിയായി പരിപാലിക്കാം?

അത്രയും സ്നേഹവും വിശ്വാസവും നമ്മളിൽ അർപ്പിക്കുന്ന ജീവികളാണ് ഒട്ടുമിക്ക വളർത്തു മൃഗങ്ങളും. എന്നാൽ അവരുടെ ആരോഗ്യത്തിനും അത് വഴി നമ്മുടെ തന്നെ ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

വളർത്തു മൃഗങ്ങളെ എങ്ങനെ വൃത്തിയായി പരിപാലിക്കാം?

വളർത്തു മൃഗങ്ങളെ പരിപാലിക്കുക അത്യന്തം രസകരമായ കാര്യങ്ങളിൽ ഒന്നാണ്. നായയാണ് മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്ത് എന്ന് കേട്ടിട്ടില്ലേ? അത്രയും സ്നേഹവും വിശ്വാസവും നമ്മളിൽ അർപ്പിക്കുന്ന ജീവികളാണ് ഒട്ടുമിക്ക വളർത്തു മൃഗങ്ങളും. എന്നാൽ അവരുടെ ആരോഗ്യത്തിനും അത് വഴി നമ്മുടെ തന്നെ ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്ന് ആരോഗ്യ ജാഗ്രത പറയാനുദ്ദേശിക്കുന്നത് വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ എങ്ങനെ വൃത്തിയായി പരിപാലിക്കാം എന്നതാണ്.

വീടിനകത്തെ വൃത്തിയാണ് വളർത്തു മൃഗങ്ങളുടെ ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. വീട്ടില്‍ വളര്‍ത്ത്‌ മൃഗങ്ങള്‍ ഉണ്ടെങ്കില്‍ തറ, ഗൃഹോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയില്‍ അവയുടെ രോമം ഉണ്ടായിരിക്കും എന്ന കാര്യം തിരിച്ചറിയണം. വളർത്തു മൃഗങ്ങൾ ഇടപെടുന്ന ഭാഗങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് അതിനാൽ തന്നെ ഏറെ പ്രാധാന്യമുള്ളതാണ്.

വളർത്തു മൃഗങ്ങളെ എങ്ങനെ വൃത്തിയായി പരിപാലിക്കാം?

വളർത്തു മൃഗങ്ങളുടെ കാഷ്ടം മൂത്രം എന്നിവ വീടിനകത്ത് ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ല. അവ ഉണ്ടാകുന്ന നിമിഷം തന്നെയോ ചുരുങ്ങിയത് ദിവസത്തിൽ ഒരിക്കലോ മൃഗങ്ങളുടെ ലിറ്റർ ബോക്സ് വൃത്തിയാക്കുക.

പലപ്പോളും വളർത്തു മൃഗങ്ങൾ വീടിനകത്തു തന്നെയാകും താമസിക്കുക. അത്തരം സാഹചര്യങ്ങളിൽ പ്രത്യേകിച്ച് അവ കിടക്കുന്ന ഇടം എപ്പോളും വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഇത് വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിനും വീട്ടിൽ ഉള്ളവരുടെ ആരോഗ്യത്തിനും പ്രധാനമാണ്.

മൃഗ പരിപാലനത്തിനും മുന്നേയും ശേഷവും കൈകൾ വൃത്തിയായി കഴുകുക.

മൃഗങ്ങൾക്കുള്ള ഭക്ഷണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വൃത്തിയുള്ള പത്രങ്ങളിൽ സൂക്ഷിക്കുക. മനുഷ്യന് ഉപയോഗിക്കാൻ ഉള്ള ഭക്ഷണം കൈകാര്യം ചെയ്യുന്ന പോലെ തന്നെ മൃഗങ്ങൾക്കുള്ള ഭക്ഷണത്തെയും നോക്കിക്കാണുക.

വളർത്തു മൃഗങ്ങളെ എങ്ങനെ വൃത്തിയായി പരിപാലിക്കാം?

മൃഗങ്ങൾ ഉപയോഗിക്കുന്ന പത്രങ്ങൾ വൃത്തിയോടെ കഴുകുക. മൃഗങ്ങളുടെ ശരീര ദ്രവങ്ങൾ പരിപാലനത്തിനിടെ ശരീരത്തിൽ ആകാതിരിക്കാൻ പരമാവധി നോക്കുക. ആകുന്ന പക്ഷം സോപ്പ് ഉപയോഗിച്ച് കഴുകുക.

മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുക. അവയുടെ മേൽ ചെള്ള് തുടങ്ങിയ പരാദ ജീവികൾ വളരാതെ നോക്കുക.

കുത്തിവെപ്പുകൾ പോലുള്ള പ്രതിരോധ സംവിധാനങ്ങൾ കൃത്യമായ ഇടവേളകളിൽ എടുക്കുക

#TAGS : pet animals   care  

advertisment

Related News

Super Leaderboard 970x90