Health

മഞ്ഞപ്പിത്തത്തിനു കാരണം 5 വൈറസുകൾ!

കരളിനെ ബാധിക്കുന്ന ഈ രോഗത്തിന് അഞ്ച് വൈറസുകൾ ആണ് കാരണമാകുന്നത്. എ, ബി, സി, ഡി, ഇ എന്നിങ്ങനെയാണ് അവയെ നാമകരണം ചെയ്തിരിക്കുന്നത്.

മഞ്ഞപ്പിത്തത്തിനു കാരണം 5 വൈറസുകൾ!

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) വരാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു രോഗമാണ്. കരളിനെ ബാധിക്കുന്ന ഈ രോഗത്തിന് അഞ്ച് വൈറസുകൾ ആണ് കാരണമാകുന്നത്. എ, ബി, സി, ഡി, ഇ എന്നിങ്ങനെയാണ് അവയെ നാമകരണം ചെയ്തിരിക്കുന്നത്.

*മഞ്ഞപ്പിത്തം എ*

രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും മഞ്ഞപ്പിത്തം എ തടയാം

*മഞ്ഞപ്പിത്തം ബി*

രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീരസ്റവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാളിലേക്ക് പകരുന്നത്.പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്കും, റേസർ, ടൂത്ത് ബ്രഷ് എന്നിവ പങ്ക് വയ്ക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും കുത്തിവയ്പിനായി സൂചിയും സിറിഞ്ചും പങ്ക് വയ്ക്കൂന്നതിലൂടെയും രോഗം പകരുന്നു.

വാക്സിൻ വഴി പ്രതിരോധിക്കാവുന്ന രോഗമ്ണ് മഞ്ഞപ്പിത്തം ബി. സൂചി, ടൂത്ത് ബ്രഷ്,റേസർ തുടങ്ങിയവ പങ്ക് വയ്ക്കാതിരിക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധം, എന്നിവ യിലൂടെ രോഗബാധയുള്ള ഒഴിവാക്കാം. ടാറ്റൂ ചെയ്യുക, കമ്മൽ, മൂക്കൂത്തി ഇവ ധരിക്കാനായ് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുക എന്നിവ സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രം ചെയ്യുക.

മഞ്ഞപ്പിത്തത്തിനു കാരണം 5 വൈറസുകൾ!

*മഞ്ഞപ്പിത്തം സി*

രക്തത്തിൽ കൂടി പകരുന്ന രോഗം.സുരക്ഷിതമല്ലാത്ത കുത്തിവെപ്പ് രീതികൾ, മെഡിക്കൽ ഉപകരണങ്ങൾ ശരിയായി സ്റ്റെറിലൈസേഷൻ ചെയ്യാതിരിക്കുക, രോഗബാധിതരിൽ നിന്നും രക്തം രക്തഘടകങ്ങൾ സ്വീകരിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക രീതികൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്

പ്രതിരോധ കുത്തിവെപ്പ് ലഭ്യമല്ല സൂചി, ടൂത്ത് ബ്രഷ്,നെയിൽ കട്ടർ, ടൂത്ത് ബ്രഷ്,റേസർ ഇവ പങ്ക് വയ്ക്കരുത്.ടാറ്റൂ ചെയ്യുവാനും കമ്മൽ,മൂക്കൂത്തി ഇവ ധരിക്കുവാന് സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രം പോകൂക എന്നിവയിലൂടെ രോഗബാധ തടയാം.

*മഞ്ഞപ്പിത്തം ഡി*

മഞ്ഞപ്പിത്തം ബി ബാധിച്ചവരിൽ മാത്രമാണ് മഞ്ഞപ്പിത്തം ഡി ഉണ്ടാകുന്നത്.. മഞ്ഞപ്പിത്തം ബി വാക്സിൻ എടുക്കുന്നതിലൂടെ ഡി ബാധയും തടയാം..സൂചി, റേസർ, ടൂത്ത് ബ്രഷ്, നെയിൽ കട്ടർ ഇവ പങ്ക് വയ്ക്കാതിരിക്കുക,ടാറ്റൂ ചെയ്യുന്നതും കമ്മൽ,മൂക്കൂത്തി ഇവ ഇടുന്നതിനും സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം പോകുക. എന്നിവയിലൂടെ മഞ്ഞപ്പിത്തം ഡി ബാധ തടയാം.

*മഞ്ഞപ്പിത്തം ഇ*

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു.ശുചിത്വം പാലിക്കുന്നതിലൂടെയുംശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെയും രോഗബാധ തടയാം.

advertisment

Super Leaderboard 970x90