Kerala

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിലവിൽ വന്നു. ഡാറ്റ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത്-16. വിശദവിവരങ്ങൾ

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൂചന പ്രകാരമുള്ള ഉത്തരവനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് മുന്നോടിയായി എയ്‌ഡഡ്‌ കോളേജ് / സ്കൂൾ ഉൾപ്പടെയുള്ള സംസ്ഥാന സർക്കാർ ജീവക്കാരുടെ വിവരശേഖരണം അടിയന്തരമായി നടത്തേണ്ടതുണ്ട്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിലവിൽ വന്നു. ഡാറ്റ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത്-16. വിശദവിവരങ്ങൾ

ജീവനക്കാരുടെയും അവരുടെ ആശ്രിതരുടേയും വിവരങ്ങൾ അതതു ജീവനക്കാരൻ / ജീവനക്കാരി നേരിട്ട് MEDISEP വെബ്‌സൈറ്റിൽ (www.medisep.kerala.gov.in) ലഭ്യമാക്കിയിരിക്കുന്ന രജിസ്‌ട്രേഷൻ മെനു വഴി അനുബന്ധമായി നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് 2018 ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെയുള്ള  കാലയളവിനുള്ളിൽ നൽകേണ്ടതാണ് . നിലവിൽ അന്യത്ര സേവനത്തിൽ തുടരുന്ന ജീവനക്കാർ അവരുടെ മാതൃവകുപ്പിന്റെ വിവരങ്ങളാണ് നൽകേണ്ടത്.

രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ 

1. Registration മെനുവിലെ Employee ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2. PEN, Date of birth എന്നിവ കൊടുത്തതിന് ശേഷം Continue ബട്ടൺ ക്ലിക്ക് ചെയ്യുക.

3. Mobile നമ്പർ ഇവിടെ കാണാൻ സാധിക്കുന്നതാണ്. ഇതിൽ മാറ്റം ഉണ്ടെങ്കിൽ Yes എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

4. മാറ്റം ഉണ്ടെങ്കിൽ പുതിയ Mobile നമ്പർ കൊടുത്തു തുടരാവുന്നതാണ് 

5. Mobile നമ്പർ ശരി ആണെങ്കിൽ No ബട്ടൺ ക്ലിക്ക് ചെയ്യുക 

6.ശേഷം Continue ബട്ടൺ ക്ലിക്ക് ചെയ്യുക 

7. മൊബൈലിൽ വരുന്ന OTP കൊടുത്തതിന് ശേഷം Login ബട്ടൺ ക്ലിക്ക് ചെയ്യുക 

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിലവിൽ വന്നു. ഡാറ്റ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത്-16. വിശദവിവരങ്ങൾ

Login ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ 

1. Login ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2. Mobile നമ്പർ എന്റർ ചെയ്യുക. തുടർന്നു Login ബട്ടൺ ക്ലിക്ക് ചെയ്യുക 

3. ഇവിടെ കൊടുത്തിരിക്കുന്ന മൊബൈൽ ഫോണിലേക്കു ഒരു OTP നമ്പർ Message ആയി വരുന്നതാണ്. 

4. മൊബൈലിൽ വരുന്ന OTP കൊടുത്തതിന് ശേഷം Login ബട്ടൺ ക്ലിക്ക് ചെയ്യുക 

5. Login ചെയ്താൽ ഇവിടെ വിശദാംശങ്ങൾ കാണുവാൻ സാധിക്കുന്നതാണ്.

6. SPARK ൽ നിന്നുള്ള വിവരങ്ങൾ കാണുവാനായി Spark/ Treasury Info ക്ലിക്ക് ചെയ്യുക 

7. ഇതുവരെ വരുത്തിയിട്ടുള്ള മാറ്റങ്ങൾ കാണുവാനായി History ക്ലിക്ക് ചെയ്യുക 

8. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ Yes ക്ലിക്ക് ചെയ്യുക. ശേഷം മാറ്റങ്ങൾ വരുത്തുക 

9. മാറ്റങ്ങൾ വരുത്തിയതിന് ശേഷം Save ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനുശേഷം Proceed ബട്ടൺ ക്ലിക്ക് ചെയ്യുക 

10. മാറ്റങ്ങൾ ഇല്ല എങ്കിൽ No ക്ലിക്ക് ചെയ്യുക. ശേഷം Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക 

11. പുതിയ Dependant വിവരങ്ങൾ ചേർക്കുന്നതിന് വേണ്ടി Add Dependant ബട്ടൺ ക്ലിക്ക് ചെയ്യുക.

12. Dependant വിവരങ്ങൾ മാറ്റം ഉണ്ടെങ്കിൽ Edit ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്.

13. Dependant നെ മാറ്റണം എന്നുണ്ടെങ്കിൽ Delete ബട്ടൺ ക്ലിക്ക് ചെയ്യുക.

14. Dependant വിവരങ്ങൾ നൽകിയതിന് ശേഷം Save ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം Proceed ബട്ടൺ ക്ലിക്ക് ചെയ്യുക.

15. തുടർന്ന് വരുന്ന Declaration പേജിൽ ഇതുവരെ കൊടുത്ത വിവരങ്ങൾ കാണുവാൻ സാധിക്കുന്നതാണ്.

16. Self Declaration വായിച്ചു നോക്കിയതിനു ശേഷം Check Box റ്റിസിജെ\ടിക്ക് ചെയ്യുക 

17. തുടർന്ന് Submit ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ് 

18. Acknowledgement ബട്ടൺ ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിലവിൽ വന്നു. ഡാറ്റ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത്-16. വിശദവിവരങ്ങൾ

advertisment

News

Super Leaderboard 970x90