Science

ഓസ്ട്രേലിയൻ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് രൂപപ്പെട്ട കൂറ്റൻ ചിത്രം...ഇൗ ചിത്രത്തിന് പിന്നിലെ സത്യമെന്ത്?

സെൻട്രൽ സൗത്ത് ഓസ്ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനാലാണു മാറീ മാൻ എന്ന പേരിട്ടതും. 4.2 കിലോമീറ്റർ വരും ഇതിന്റെ ആകെ നീളം, വ്യാസമാകട്ടെ 28 കിലോമീറ്ററും. ആരാണ് ഇത്രയും കൃത്യമായി, അതും ഇത്രയേറെ വലുപ്പത്തിൽ ചിത്രം വരച്ചതെന്ന സംശയത്തിനുള്ള ഉത്തരം സർക്കാർ തലത്തിൽ വരെ തേടിയിട്ടുണ്ട്.

ഓസ്ട്രേലിയൻ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് രൂപപ്പെട്ട കൂറ്റൻ ചിത്രം...ഇൗ ചിത്രത്തിന് പിന്നിലെ സത്യമെന്ത്?

ആ ചിത്രത്തിന് പിന്നില്‍ മനുഷ്യനോ അതോ അന്യഗ്രഹജീവിയോ? ആരാണ് ഇൗ ചിത്രം വരച്ചത്. ഇൗ ചിത്രത്തിന് പിന്നിലെ സത്യം തേടി അലഞ്ഞവരേറെ. പക്ഷേ കൃത്യമായ ഒരുഉത്തരം ഇപ്പോഴും അകലെയാണ്. ഓസ്ട്രേലിയൻ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് 20 വർഷം മുൻപാണ് ആ കൂറ്റൻ ചിത്രം പ്രത്യക്ഷപ്പെടുന്നത്. മാറീ മാൻ, സ്റ്റുവാർട്സ് ജയന്റ് എന്നെല്ലാം പ്രശസ്തമായ ഈ ചിത്രത്തിനു നാലു കിലോമീറ്ററിലേറെയാണു നീളം വരും. ബൂമറാങ് എറിയാൻ നിൽക്കുന്ന ഗോത്രവിഭാഗക്കാരനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചിത്രം. എന്നാല്‍ ഇതിന് പിന്നില്‍ എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിയോഗ്ലിഫ് എന്നാണ് ഇത്തരം ചിത്രങ്ങൾ അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും വലിയ രണ്ടാമത്തെയാണ് ഓസ്ട്രേലിയയിലുള്ളത്.

ഓസ്ട്രേലിയൻ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് രൂപപ്പെട്ട കൂറ്റൻ ചിത്രം...ഇൗ ചിത്രത്തിന് പിന്നിലെ സത്യമെന്ത്?

സെൻട്രൽ സൗത്ത് ഓസ്ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനാലാണു മാറീ മാൻ എന്ന പേരിട്ടതും. 4.2 കിലോമീറ്റർ വരും ഇതിന്റെ ആകെ നീളം, വ്യാസമാകട്ടെ 28 കിലോമീറ്ററും. ആരാണ് ഇത്രയും കൃത്യമായി, അതും ഇത്രയേറെ വലുപ്പത്തിൽ ചിത്രം വരച്ചതെന്ന സംശയത്തിനുള്ള ഉത്തരം സർക്കാർ തലത്തിൽ വരെ തേടിയിട്ടുണ്ട്. അതിനിടെയാണ് ഓസ്ട്രേലിയൻ ബിസിനസുകാരനായ ഡിക്ക് സ്മിത്ത് രംഗത്തെത്തിയത്. മാറീ മാനിന്റെ രഹസ്യം കണ്ടെത്തുന്നവർക്ക് 5000 ഡോളർ(ഏകദേശം മൂന്നേകാൽ ലക്ഷം രൂപ)യാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. ഒരു റേഡിയോ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റേതൊരു ആളെപ്പോലെയും ഇക്കാര്യത്തിൽ താനും ആകാംക്ഷയോടെയാണിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടു വർഷത്തോളം ഇതിന്റെ രഹസ്യം തേടിയലഞ്ഞു. ഒടുവിൽ തോൽവി സമ്മതിച്ചാണ് ഇപ്പോൾ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഒരു കാര്യത്തിൽ അദ്ദേഹത്തിന് ഉറപ്പുണ്ട്. ആ ജിയോഗ്ലിഫിനു പിന്നിൽ പ്രവർത്തിച്ചതു മനുഷ്യർ തന്നെയാണ്. അന്യഗ്രഹജീവികൾക്ക് ഒരിക്കലും അതു സാധ്യമാകില്ല. എന്നാൽ ലോകത്ത് പലരും വിശ്വസിക്കുന്നത് മാറീ മാനിനു പിന്നിൽ അന്യഗ്രഹത്തിൽ നിന്നെത്തിയവരാണെന്നാണ്. തങ്ങളുടെ വംശത്തിലെ ഒരംഗത്തിന്റെ പകർപ്പാണ് അവർ ചിത്രമാക്കി പകർത്തിവച്ചതെന്നും അവർ പറയുന്നു.

ഓസ്ട്രേലിയൻ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് രൂപപ്പെട്ട കൂറ്റൻ ചിത്രം...ഇൗ ചിത്രത്തിന് പിന്നിലെ സത്യമെന്ത്?

എന്നാൽ ഇതിനെ ഖണ്ഡിക്കുന്ന ഒട്ടേറെ തെളിവുകൾ ചിത്രത്തിന്റെ പരിസരത്തു നിന്നു തന്നെ ലഭിച്ചിരുന്നു. തെളിവുകളിൽ ഏറ്റവും വിശ്വസനീയം ഈ ജിയോഗ്ലിഫ് നിർമിച്ചത് ഒരു കൂട്ടം അമേരിക്കക്കാരാണ് എന്നതാണ്. ഒറ്റയ്ക്ക് ഒരാൾക്ക് ഇത്തരത്തിലും തികച്ചും പ്രഫഷണലായ ഒരു ചിത്രം തയാറാക്കാനാകില്ല. അതും ഒരു നിരോധിത മേഖലയിൽ. മൂന്നോ നാലോ പേരുണ്ടായിരുന്നിരിക്കണം. മാത്രവുമല്ല ഒരാഴ്ചയോളം പണിയെടുത്താൽ മാത്രമേ ആ മരുപ്രദേശത്ത് ഇത്തരമൊരു ചിത്രം വരച്ചെടുക്കാൻ ആവുകയുള്ളൂ. അതും ആകാശത്തു നിന്നു പോലും കൃത്യമായി കാണാവുന്ന വിധത്തിൽ വിദഗ്ദ്ധമായി.

ചിത്രത്തിനു സമീപത്തു നിന്നു ലഭിച്ച ഒരു ഫലകത്തിൽ അമേരിക്കന്‍ പതാകയുണ്ടായിരുന്നതായാണ് ഇതിനു പിന്നിൽ അവിടെ നിന്നുള്ളവരാണെന്ന സംശയം ശക്തമാക്കിയത്. മാത്രവുമല്ല, മാറീ മാൻ വരച്ചെടുക്കുന്ന സമയത്ത് ഓസ്ട്രേലിയയിലെ പല മാധ്യമ സ്ഥാപനങ്ങളിലേക്കും ഫാക്സുകൾ വന്നിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ ആർട് വർക് ഒരുക്കിക്കഴിഞ്ഞു’ എന്നായിരുന്നു സന്ദേശം. ഇതെഴുതിയതിലെ അമേരിക്കൻ ഭാഷാസ്വാധീനമാണ് സംശയം ശക്തമാക്കാനുള്ള മറ്റൊരു കാരണം.

advertisment

Related News

    Super Leaderboard 970x90