Health

ആരോഗ്യത്തിനായി പാലിക്കേണ്ട ശരിയായ 7 ഭക്ഷ്യ സുരക്ഷാ ശീലങ്ങൾ

തെറ്റായ ഭക്ഷണ ശീലങ്ങൾ പലപ്പോളും രോഗങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. വീട്ടിലും ചുറ്റുപാടുകളിലും നമ്മൾക്ക് ചെയ്യാവുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഇത്തരം രോഗങ്ങളെ വലിയ അളവിൽ തുരത്താൻ കഴിയും എന്നതാണ് വാസ്തവം.

ആരോഗ്യത്തിനായി പാലിക്കേണ്ട ശരിയായ 7 ഭക്ഷ്യ സുരക്ഷാ ശീലങ്ങൾ

പകർച്ചവ്യാധികളെ തുരത്തുന്നതിനായി വീടിനകത്തു നമ്മൾ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് കഴിഞ്ഞ ആഴ്ച ആരോഗ്യ ജാഗ്രത സംസാരിച്ചിരുന്നു. ഇന്ന് നമുക്ക് ഭക്ഷണം സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും മറ്റും പാലിക്കേണ്ട ചില ശീലങ്ങളെ പരിശോധിക്കാം. തെറ്റായ ഭക്ഷണ ശീലങ്ങൾ പലപ്പോളും രോഗങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. വീട്ടിലും ചുറ്റുപാടുകളിലും നമ്മൾക്ക് ചെയ്യാവുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഇത്തരം രോഗങ്ങളെ വലിയ അളവിൽ തുരത്താൻ കഴിയും എന്നതാണ് വാസ്തവം. ഇവയിൽ പറയുന്ന മുൻകരുതലുകൾ എല്ലാം തന്നെ നമ്മൾക്ക് ഒരുപക്ഷെ അറിയാവുന്നവ ആയിരിക്കും എന്നാൽ എത്ര പേര് ഇവ പാലിക്കുന്നുണ്ട് എന്നതിലാണ് കാര്യം.

1. ഭക്ഷണം പാകം ചെയ്യും മുന്നേ അതിൽ ഉപയോഗിക്കുന്ന മാംസ്യം, മീൻ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ നന്നായി കഴുകുക.

2. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്നേയും അതിനു ശേഷവും നിങ്ങളുടെ കൈകൾ വൃത്തിയാക്കുക.

3. പാകം ചെയ്ത ഭക്ഷണവും പാകം ചെയ്തിട്ടില്ലാത്തവയും പരസ്പരം കലരാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

4. ഭക്ഷണം വിശിഷ്യാ മാംസാഹാരം കൃത്യമായ താപനിലയിൽ വേവിക്കാൻ ശ്രദ്ധിക്കുക. ഒരുപാട് രോഗാണുക്കളെ നശിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

5. ഭക്ഷ്യ വസ്തുക്കൾ കടകളിൽ നിന്നും വാങ്ങിക്കുമ്പോൾ ഏറ്റവും ഫ്രഷ് ആയവ മാത്രം വാങ്ങിക്കുക. പാക്കറ്റ് ഫുഡുകൾ തിയ്യതി കഴിഞ്ഞിട്ടില്ല എന്നും പാക്കിങ്ങിന് ലീക്കോ മറ്റോ ഇല്ല എന്നും ഉറപ്പാക്കുക.

6. ദീർഘ കാലത്തേക്ക് ഭക്ഷണം സൂക്ഷിക്കാനുള്ള മാർഗ്ഗമായി ഫ്രിഡ്ജിനെ ആശ്രയിക്കാതിരിക്കുക. ഫ്രിഡ്ജിൽ മാസംവും മറ്റും വെക്കുമ്പോൾ കൃത്യമായി കണ്ടൈനറുകളിൽ അടച്ചു വെക്കാൻ ശ്രദ്ധിക്കുക.

7. ഭക്ഷണം പാകം ചെയ്ത ശേഷം വരുന്ന അവശിഷ്ടങ്ങൾ അടച്ചു വെക്കുക. അവ ഉടൻ തന്നെ നിർമാർജ്ജനം ചെയ്യാൻ ശ്രദ്ധിക്കുക.

advertisment

Related News

    Super Leaderboard 970x90