Life Style

കുടുംബാസൂത്രണം ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല !

കാലമിത്ര കഴിഞ്ഞിട്ടും മിക്കവാറും സമൂഹങ്ങളിൽ വ്യക്തികൾക്ക് തങ്ങൾക്കെത്ര മക്കൾ വേണമെന്നും അവർക്കിടയിലെ പ്രായ വ്യത്യാസം എത്രയായിരിക്കണമെന്നും തീരുമാനിക്കാൻ സാധിക്കുന്നില്ല.

കുടുംബാസൂത്രണം ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല !

കുടുംബാസൂത്രണം ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല. സ്ത്രീശാക്തീകരണത്തിനും ദാരിദ്യനിർമ്മാർജനത്തിനും സുസ്ഥിര വികസനത്തിനും അവശ്യം വേണ്ട നടപടികളിൽ പ്രധാനമാണത്. അതിലെല്ലാമുപരി കുടുംബാസൂത്രണം മനുഷ്യാവകാശമാണ്. 1968ൽ ഇറാനിലെ തെഹ്റാനിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ വച്ചാണ് കുടുംബാസൂത്രണം ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.

കുടുംബാസൂത്രണം ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല !

എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും മിക്കവാറും സമൂഹങ്ങളിൽ വ്യക്തികൾക്ക് തങ്ങൾക്കെത്ര മക്കൾ വേണമെന്നും അവർക്കിടയിലെ പ്രായ വ്യത്യാസം എത്രയായിരിക്കണമെന്നും തീരുമാനിക്കാൻ സാധിക്കുന്നില്ല. സ്ത്രീകളാണ് ഈ കാര്യത്തിൽ ഏറ്റവുമധികം പ്രശ്നങ്ങൾ അനുഭവിക്കുന്നത്. പ്രസവമുൾപ്പെടെ ഒരു കുടുബത്തിൻ്റെ നടത്തിപ്പിലെ വളരെ നിർണായകവും യാതനാനിർഭരവുമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ട ഒരു സ്ത്രീയുടെ തീരുമാനങ്ങൾക്കും താല്പര്യങ്ങൾക്കും കുടുംബാസൂത്രണത്തിൽ ഇടമില്ലാത്തത് വലിയ അനീതിയാണ്. വികസ്വര രാജ്യങ്ങളിലെ 214 മില്യൺ സ്ത്രീകൾക്ക് സുരക്ഷിതവും ഫലപ്രദവുമായ കുടുംബാസൂത്രണ രീതികൾ അറിവില്ലായ്മ മൂലവും സമൂഹത്തിലെ പഴഞ്ചൻ കാഴ്ചപ്പാടുകൾ കാരണവും ലഭ്യമാകുന്നില്ല എന്നതാണ് യാഥാർഥ്യം.

ഈ അനീതിയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിൻ്റെ മുഖ്യലക്ഷ്യം. കുടുംബാസൂത്രണം ഓരോ മനുഷ്യൻ്റേയും അവകാശമാണെന്ന ബോധ്യം ജനങ്ങൾക്ക് പകർന്നു നൽകുക എന്നത് ആരോഗ്യകരമായ സമൂഹനിർമ്മിതിയ്ക്കും രാഷ്ട്രത്തിൻ്റെ പുരോഗമനത്തിനും ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നു നാമോരോരുത്തരും സ്വയം തിരിച്ചറിയുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നു ഉറപ്പു വരുത്തുക.

കുടുംബാസൂത്രണം ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല !

(About the image: ഇംഗ്ളണ്ടിലെ ഫാമിലി പ്ളാനിങ്ങ് അസോസിയേഷൻ 1970 ൽ പ്രസിദ്ധീകരിച്ച വിശ്വപ്രസിദ്ധിയാർജ്ജിച്ച പരസ്യമാണിത്. കുടുംബാസൂത്രണം കൃത്യമായി നടത്താത്തതിനാൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളേയും അക്കാര്യത്തിൽ പുരുഷന്മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അവഗണനയേയും വിമർശനാത്മകായി ലളിതമായി ആവിഷ്കരിച്ച ഈ പരസ്യം ഒരുപാട് പ്രശംസ പിടിച്ചു പറ്റുകയുണ്ടായി)

advertisment

News

Super Leaderboard 970x90