Health

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക.

ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ നാം കണ്ടെത്തണം. അവ നശിപ്പിക്കണം. എങ്കില്‍ ഇപ്പോഴുള്ള കൊതുകുകള്‍ വീണ്ടും പെരുകുകയില്ല. പുതിയ കൊതുകുകള്‍ ഉണ്ടാവുകയില്ല. കൊതുകുകളുടെ എണ്ണം കുറയും. കൊതുകിന്‍റെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയും കുറയും

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക.

എലിപ്പനി കുറയുന്നതോടുകൂടി വര്‍ദ്ധിച്ചു വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് ഡെങ്കിപ്പനി. ഇപ്പോഴുള്ള കണക്കനുസരിച്ച് ഇനിയുള്ള 10 മുതല്‍ 14 ദിവസത്തിനുള്ളില്‍ ഡെങ്കി കേസുകള്‍ പതുക്കെ വലിയ തോതില്‍ വന്നു തുടങ്ങും. ഉടനടി നാം ഓരോരുത്തരും പ്രതിരോധ നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ രണ്ടാഴ്ച കഴിയുമ്പോള്‍ അത് വലിയ രോഗസംക്രമണമായിത്തീരാനാണ് സാധ്യത. കൊതുകുകളുടെ എണ്ണം ഇപ്പോള്‍ പല സ്ഥലത്തും വന്‍ തോതില്‍ കൂടുകയാണ്. പക്ഷെ കൊതുകുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രം ഉടനടി ഡെങ്കി പടര്‍ന്നു പിടിക്കില്ല.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക.

ഡെങ്കി വൈറസ്, ഇപ്പോള്‍ കൊതുകിന്റെ അണ്ഡാശയത്തിനുള്ളില്‍ ഇരിക്കുകയാണ്. അതിനൊരിക്കലും മനുഷ്യന്‍റെ ശരീരത്തില്‍ കയറി രോഗമുണ്ടാക്കാനാവില്ല. അണ്ഡാശയത്തില്‍ നിന്ന് ഇനി അത് കൊതുകിന്‍റെ മുട്ടയിലേക്ക് കടക്കും. ഇപ്പോഴുള്ള കൊതുകുകള്‍ മുട്ടയിട്ട് വിരിഞ്ഞു പുതിയതായി ഉണ്ടാകുന്ന കൊതുകിന്‍റെ ശരീരത്തില്‍ പക്ഷെ ഡെങ്കി വൈറസ് ഉണ്ടാവും. അതിന് മനുഷ്യശരീരത്തില്‍ കയറാന്‍ കഴിയും. രോഗം പരത്താന്‍ കഴിയും. ഇത് സംഭവിക്കാന്‍ ഇനി അവശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക.

അതിനിടയില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ നാം കണ്ടെത്തണം. അവ നശിപ്പിക്കണം. എങ്കില്‍ ഇപ്പോഴുള്ള കൊതുകുകള്‍ വീണ്ടും പെരുകുകയില്ല. പുതിയ കൊതുകുകള്‍ ഉണ്ടാവുകയില്ല. കൊതുകുകളുടെ എണ്ണം കുറയും. കൊതുകിന്‍റെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയും കുറയും.

നമ്മുടെ മുന്നിലുള്ളത് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം

advertisment

Super Leaderboard 970x90