Health

വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്... കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കുക!

വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും സാധനങ്ങളിലും കൊതുകു മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യമുണ്ട്. ഡെങ്കി പനി പകർത്തുന്ന ഈഡിസ് കൊതുകിനു മുട്ടയിടാൻ വളരെ കുറച്ചു വെള്ളം മതി. ജലം വാർന്നു പോയാലും ഈ മുട്ടകൾക്കു വര്‍ഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്.

വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്... കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കുക!

പ്രളയബാധിത പ്രദേശങ്ങളില്‍ കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും സാധനങ്ങളിലും കൊതുകു മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യമുണ്ട്. ഡെങ്കി പനി പകർത്തുന്ന ഈഡിസ് കൊതുകിനു മുട്ടയിടാൻ വളരെ കുറച്ചു വെള്ളം മതി. ജലം വാർന്നു പോയാലും ഈ മുട്ടകൾക്കു വര്‍ഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് മഴവെള്ളത്തിലൂടെയോ, മറ്റേതെങ്കിലും സാഹചര്യത്തിലോ ജലം ലഭ്യമാകുമ്പോൾ ഈ മുട്ടകൾ വിരിഞ്ഞു കൂത്താടി പുറത്തു വരും. 

വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്... കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കുക!

ഈഡിസ് കൊതുകുകൾ അതിന്റെ ജീവിത ചക്രത്തിൽ അഞ്ചു തവണയിൽ കൂടുതൽ മുട്ടയിടും, ഓരോ തവണയും നൂറു മുതൽ ഇരുനൂറു വരെ മുട്ട ഇടാം. ഡെങ്കി വൈറസ് വാഹകയായ കൊതുകു ഇടുന്ന എല്ലാ മുട്ടകളിലും അണുബാധ ഉണ്ടാവും. ഉറവിട നശീകരണമാണ് ഡെങ്കിപനിയുടെ വ്യാപനം തടയുന്നതിനുള്ള പ്രധാന മാർഗം.

വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്... കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കുക!

ശുദ്ധജലം ശേഖരിച്ചു വയ്ക്കാവുന്ന സംഭരണികൾ, പാത്രങ്ങൾ, ടാങ്കുകൾ, ചെടിച്ചട്ടി, ടയർ, ഫ്രിഡ്ജിന്റെ അടിയിൽ കാണുന്ന ട്രേ, മുട്ടത്തോട്, കരിക്കിൻ തോട്, ചിരട്ട തുടങ്ങി വെള്ളം കെട്ടിനിൽക്കാൻ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്.  കൊതുകു കൂത്താടി നശീകരണത്തിനായുള്ള ഡ്രൈ ഡേ ആചരിക്കൽ ആഴ്ചയിൽ ഒരിക്കൽ കൃത്യമായും നടത്തുക. പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം

advertisment

Related News

    Super Leaderboard 970x90