മനുഷ്യനും, ഭൂമിക്കും അപ്പുറം.. ഉയരങ്ങൾ കീഴടക്കാൻ അരിവാൾ ചുറ്റികക്ക് കഴിഞ്ഞു എന്നുള്ളത് ചരിത്ര സത്യം.....!!

1924 ജൂലൈ ആറിന് ചേർന്ന സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം സോവിയറ്റ് യൂണിയന്റെ അവിദ്യോഗിക ചിഹ്നമായി അംഗീകരിച്ചു,,, ഇതു രൂപപ്പെടുന്ന സമയത്ത് ചുറ്റിക ഫാക്ടറി തൊഴിലാളയ്കളുടെ അടയാളമായും, അരിവാൾ കർഷകരുടെ പ്രേതീകമായും കാണാക്കപ്പെട്ടു, മുകളിലായിൽ കൊടുക്കപ്പെട്ട നക്ഷത്രം കമ്മ്യുണിസ്റ് നവോധാനത്തെ സൂചിപ്പിക്കുന്നു...

മനുഷ്യനും, ഭൂമിക്കും അപ്പുറം.. ഉയരങ്ങൾ കീഴടക്കാൻ അരിവാൾ ചുറ്റികക്ക് കഴിഞ്ഞു എന്നുള്ളത് ചരിത്ര സത്യം.....!!

റഷ്യൻ വിപ്ലവത്തിന്റെ കാലം തൊട്ടു ലോകത്ത് ആകമാനം പ്രചരിക്കുകയും, സോവിയറ്റ് തകർച്ചക്ക് ശേഷവും, പല രാജ്യങ്ങളുടെ കൊടികളിലും, ലോകത്താകമാനം വിപ്ലവ പ്രസ്ഥാനങ്ങളുടെ ചിഹ്നമായും ഇന്നും പ്രചരിക്കുന്ന അരിവാൾ ചുറ്റിക.... ലോക ക്രൈസ്തവ സഭകളുടെയും, ക്രിസ്തു മതന്റെയും അടയാളമായി കുരിശു അറിയപ്പെട്ടതുപോലെ, അതിന്റെ ഒപ്പം തന്നെ പ്രചാരം ലഭിച്ച ഒന്നാണ് അരിവാൾ ചുറ്റിക്ക നക്ഷത്രം,

എന്നാൽ ഇതിന്റെ ഉദഭാവത്തെ കുറിച്ചും, പ്രെചാരത്തെ കുറിച്ചും ചുരുക്കം ചിലർക്കേ അറിവുള്ളു.... എന്നു മുതലാണ് അരിവാൾ ചുറ്റിക കമ്മ്യൂണിസത്തിന്റെയും, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചിഹ്നമായി മാറിയത്... അരിവാൾ ചുറ്റിക യുടെ മുന്ഗാമിയായി കരുതപ്പെടുന്നത് ഐറിഷ്‌ സിറ്റിസൺ ആർമി എന്നറിയപ്പെടുന്ന സോഷ്യലിസ്റ്റ് സംഘടനയുടെ ചിഹ്നമായിരുന്ന കലപ്പയും ,ചുറ്റികയുമായിരുന്നു.... എന്നാൽ 1917 റഷ്യൻ വിപ്ലവം വിജയത്തിൽ എത്തുന്നതിനു തൊട്ടു മുൻപ് വ്ലാഡിമിർ ലെനിനും , അനറ്റോളി ലൂണാർസ്കിയും ചേർന്ന് സോവിയറ്റ് യൂണിയന് വേണ്ടി ഒരു ചിഹ്നം രൂപപ്പെടുത്താനുള്ള മത്സരം നടത്തി. അതിൽ നിന്ന് തിരഞ്ഞെടുത്തത് യേവ്‌നി ഇവാനോവിച്ച എന്ന എഴുത്തുകാരൻ രൂപം നൽകിയ ഭൂമിയുടെ മുകളിലായി വാളും ചുറ്റികയും ചേർത്തുവെച്ചു മുകളിലായി അഞ്ചു കാലുകളോട് കൂടിയ നക്ഷത്രവും, "സർവ ലോക തൊഴിലാളികളെ സംഘടിക്കുവിൻ" എന്ന് ആറു സോവിയറ്റ് ഭാഷകളിൽ (റഷ്യൻ,ഉക്രൈൻ,ബേലൂരിഷ്യൻ,ജോർജിയൻ,അർമേനിയൻ,അസർബൈജാനി ) എഴുതിയതാണ്...

എന്നാൽ ഇതു ലെനിനി അംഗീകരിക്കാൻ തയാറായില്ല കാരണം,വാൾ ആക്രമണ സ്വഭാവത്തെ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശം സഖാകകൾക്ക് നൽകും എന്നും വാദിച്ചു.. അങ്ങനെ വാളിനെ അരിവാൾ ആക്കി മാറ്റി ഭേദഗതികളോടെ 1924 ജൂലൈ ആറിന് ചേർന്ന സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം സോവിയറ്റ് യൂണിയന്റെ അവിദ്യോഗിക ചിഹ്നമായി അംഗീകരിച്ചു,,, ഇതു രൂപപ്പെടുന്ന സമയത്ത് ചുറ്റിക ഫാക്ടറി തൊഴിലാളയ്കളുടെ അടയാളമായും, അരിവാൾ കർഷകരുടെ പ്രേതീകമായും കാണാക്കപ്പെട്ടു, മുകളിലായിൽ കൊടുക്കപ്പെട്ട നക്ഷത്രം കമ്മ്യുണിസ്റ് നവോധാനത്തെ സൂചിപ്പിക്കുന്നു... സോവിയറ്റ് കാലഘട്ടത്തിൽ വളരെ സാധാരണമായി ഈ ചിഹ്നം എല്ലാ സോവിയറ്റ് ഉത്പന്നങ്ങളിലും പതിച്ചിരുന്നു... സോവിയറ്റ് യൂണിയന് പുറത്തു സോവിയറ്റ്-കമ്മ്യൂണിസ്റ്റ് അഭിമുഖ്യത്തെയും ഈ ചിഹ്നം പ്രീതിധാനം ചെയ്തു, ചൈന ഉൾപ്പടെ ലോകത്ത് രൂപം കൊണ്ട മിക്ക കമ്മ്യുണിസ്റ് സംഘടനകളും അരിവാൾ ചുറ്റിക ചില മാറ്റങ്ങളോടെ തങ്ങളുടെ കൊടിയിൽ തുന്നി ചേർത്ത്, ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടി ആയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ഉൾപ്പടെ ലോകത്തു ആകമാനം നൂറിൽ കൂടുതൽ കമ്യുണിസ്റ് പാർട്ടികൾ അരിവാൾ ചുറ്റിക തങ്ങളുടെ ചിഹ്നഹ്നമായി ഉപയോഗിക്കുന്നു...

 സോവിയറ്റ് തകർച്ചക്ക് ശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ട്രാൻസ്‌നിസ്ട്രിയ, ഡോൺസ്ക് എന്നീ അർദ്ധ റിപ്പബ്ലിക്കുകൾ ഇന്നും അരിവാൾ ചുറ്റുക അവരുടെ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നു, എന്നാൽ പല പഴയ സോവിയറ്റ് രാജ്യങ്ങളിലും ഇന്നു ഈ ചിഹ്നത്തിനുമേൽ നിയമപരമായി വിലക്ക് നിലനിൽക്കുന്നുണ്ട്.... യൂറോപ്പിന് പുറത്ത്, ചൈന, വിറ്റ്‌നാം, ലാവോസ് എന്നീ കമ്യുണിസ്റ് രാജ്യങ്ങൾ അരിവാൾ ചുറ്റിക പതിപ്പിച്ച ചെങ്കൊടി തങ്ങളുടെ ദേശീയ പതാകക്കൊപ്പം കണക്കാക്കുന്നു... അംഗോള(

advertisment

Related News

Super Leaderboard 970x90