Business

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ പിച്ചവെക്കുംമുമ്പുതന്നെ അതിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ്‌ അസിം പ്രേംജിയുടെ ഏറ്റവും വലിയ നേട്ടം. സാധാരണക്കാര്‍ കമ്പ്യൂട്ടറിനെക്കുറിച്ച്‌ കേട്ടിട്ടുകൂടിയില്ലായിരുന്ന 1980ല്‍ വിവര സാങ്കേതിക രംഗത്തേക്ക്‌ ഇറങ്ങിയ അദേഹം. അമേരിക്കന്‍ഹാർഡ് വെയറു കമ്പനിയായ സെന്റിനൽ കംപ്യൂട്ടർ കോർപ്പറേഷൻ ചേര്‍ന്ന് ചെറുകമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്ന സ്‌ഥാപനം അദ്ദേഹം ആരംഭിച്ചു. താമസിയാതെ സോഫ്‌റ്റ്വെയറിലേക്കുള്ള അസിം പ്രേംജി കൈ വെച്ചു.

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

1945 ജൂലൈ 24 ന്ഗുജറാത്തില്‍നിന്ന്‌ മുംബൈയിലേക്ക്‌ കുടിയേറിയ നിസാരി ഇസ്മാലി ഷിയാമുസ്ലിം കുടുംബത്തിലാണ്‌ അസിം പ്രേംജി ജനിച്ചത്‌. കുടുംബവേരുകള്‍ കറാച്ചിയിലായിരുന്നു പിതാവും മുത്തച്‌ഛനും അറിപ്പെടുന്ന ബിസിനസുകാരായിരുന്നു.വിഭജനകാലത്ത്‌ പാകിസ്‌താന്‍ സ്‌ഥാപകന്‍ മുഹമ്മദാലി ജിന്ന അസിം പ്രേംജിയുടെ പിതാവിനെ പാകിസ്‌താനിലേക്കു വ്യവസായം തുടങ്ങാന്‍ ക്ഷണിച്ചു. ക്ഷണം നിരസിച്ച്‌ ഇന്ത്യക്കാരനായിത്തന്നെ തുടരാനായിരുന്നു ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ തീരുമാനം.അസിം പ്രേംജിയുടെ പിതാവ്‌ മുഹമ്മദ്‌ ഹാഷിം പ്രേംജി മുംബൈയില്‍ ഒരു ഇടത്തരം വ്യവസായം നടത്തിയിരുന്നു. വെസ്‌റ്റേണ്‍ ഇന്‍ഡ്യന്‍ വെജിറ്റബിള്‍ പ്രേഡക്‌റ്റ്സ്‌ എന്നായിരുന്നു സ്‌ഥാപനത്തിന്റെ പേര്‌. സസ്യ എണ്ണയായ വനസ്‌പതി എന്ന കമ്പനിയായിരുന്നു അത്‌. ഇരുപതുലക്ഷം രൂപയായിരുന്നു കമ്പനിയുടെ ആകെ ആസ്‌തി.

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

1966ല്‍ പിതാവു മരിച്ചതോടെ കമ്പനി നോക്കിനടത്താന്‍ ആളില്ലാതായി. 21 വയസുകാരനായ അസിം പ്രേംജി അന്ന്‌ അമേരിക്കയിലെ സാണ്‍ഫോഡ്‌ സര്‍വകലാശാലയില്‍ എന്‍ജിനീയറിംഗ്‌ പഠിക്കുകയായിരുന്നു. പഠനം അവസാനിപ്പിച്ച്‌ നാട്ടിലെത്തി അദ്ദേഹം കമ്പനി നടത്തിപ്പ്‌ ഏറ്റെടുത്തു. എന്നാല്‍ കമ്പനിയില്‍ മുതല്‍മുടക്കിയിരുന്നവര്‍ക്ക്‌ പയ്യനായ പുതിയ മുതലാളിയില്‍ വിശ്വാസമുണ്ടായിരുന്നില്ല. ഷെയര്‍ ഹോള്‍ഡര്‍മാരുടെ വാര്‍ഷിക പൊതുയോഗത്തില്‍ അതൃപ്‌തി മറനീക്കി പുറത്തുവരികയും ചെയ്‌തു. അതിലൊരാള്‍ കമ്പനിയെ കുറച്ചുകൂടി 'പക്വതയുളള' മാനേജ്‌മെന്റിന്‌ കൈമാറണമെന്ന്‌ പരസ്യമായി ഉപദേശിക്കുകയും ചെയ്‌തു. ഈ പരസ്യ ഉപദേശം അസിം വെല്ലുവിളിയായെടുത്തു.കമ്പനിയെ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ അദ്ദേഹം തുടക്കമിട്ടു.ഇതിനിടയില്‍ അദ്ധേഹം ഇലക്ട്രിക്‌ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. സസ്യ എണ്ണയെ മൂല്യവര്‍ധിത ഉത്‌പന്നങ്ങളാക്കി മാറ്റുകയായിരുന്നു ആദ്യ ലക്ഷ്യം. തുടര്‍ന്നിങ്ങോട്ട്‌ ശുദ്ധീകരിച്ച പാചക എണ്ണ, സോപ്പ്‌, ഷാംപു, കുട്ടികളെ കുളിപ്പിക്കാനുള്ള ഉത്‌പന്നങ്ങള്‍, ഇലക്‌ട്രിക്‌ ബള്‍ബ്‌, ഹൈഡ്രോളിക്‌ സിലിണ്ടറുകള്‍ എന്നിങ്ങനെ വൈവിധ്യമുള്ള ഉത്‌പന്നങ്ങള്‍ ഇറക്കി 1977ല്‍ വിപ്രോ പുതിയ പേരുമിട്ടു.'വെസ്‌റ്റേണ്‍ ഇന്‍ഡ്യന്‍ വെജിറ്റബിള്‍ പ്രോഡക്‌റ്റ്സ്‌' എന്ന കമ്പനി പേരിന്റെ ചുരുക്കമാണ്‌ സത്യത്തില്‍ 'വിപ്രോ'.

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ പിച്ചവെക്കുംമുമ്പുതന്നെ അതിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ്‌ അസിം പ്രേംജിയുടെ ഏറ്റവും വലിയ നേട്ടം. സാധാരണക്കാര്‍ കമ്പ്യൂട്ടറിനെക്കുറിച്ച്‌ കേട്ടിട്ടുകൂടിയില്ലായിരുന്ന 1980ല്‍ വിവര സാങ്കേതിക രംഗത്തേക്ക്‌ ഇറങ്ങിയ അദേഹം. അമേരിക്കന്‍ഹാർഡ് വെയറു കമ്പനിയായ സെന്റിനൽ കംപ്യൂട്ടർ കോർപ്പറേഷൻ ചേര്‍ന്ന് ചെറുകമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്ന സ്‌ഥാപനം അദ്ദേഹം ആരംഭിച്ചു. താമസിയാതെ സോഫ്‌റ്റ്വെയറിലേക്കുള്ള അസിം പ്രേംജി കൈ വെച്ചു. 1990 കളുടെ അവസാനത്തോടെ ഉയർന്നു പ്രേംജി ലോകത്തിലെ ഏറ്റവും ധനികരായ ബിസിനസുകാരിലൊരാളായി മാറി. ലോകത്തിലെ ഏറ്റവും വേഗതത്തില്‍ വളരുന്ന കമ്പനികളിലൊന്നായി വിപ്രോ മാറി ഏറ്റവും മികച്ച സംരംഭകരിൽ ഒരാളായി 'ബിസ്സിനസ്സ് വീക്ക്' അദ്ദേഹത്തെ വിശേഷിപ്പിച്ചത്.2000ല്‍ ഏഷ്യാ വീക്ക് അദ്ദേഹത്തെ ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള 20 വ്യക്തികളില്‍ ഒരാളായി തെരഞ്ഞെടുത്തു.1999-2005 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്‌തി എന്ന സ്‌ഥാനംവരെ ആ പ്രയാണമെത്തി. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ നൂറു സ്‌ഥാനങ്ങളിലൊന്ന്‌ അസിം പ്രേംജിക്കുള്ളതാണ്‌.2004ല്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ പട്ടികയിലും അസിം പ്രേംജിയും ഉള്‍പ്പെട്ടിരുന്നു.

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

രണ്ടുമക്കളാണ്‌ അദ്ദേഹത്തിന്‌ റിഷാദും തരീഖും. രണ്ടുപേരും വിപ്രോയുടെ തലപ്പത്തു ജോലിചെയ്യുന്നു. 

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

തന്റെ ടൊയോട്ട കൊറോള കാര്‍ സ്വയം ഓടിച്ച്‌ ഓഫീസില്‍ വരുന്ന അദ്ദേഹത്തിന്റെ വിമാന യാത്രകള്‍ എല്ലായ്‌പോഴും ചെലവു കുറഞ്ഞ എക്കണോമി ക്‌ളാസിലാണ്‌. കമ്പനിയുടെ അതിഥി മന്ദിരങ്ങള്‍ ലഭ്യമായ ഇടങ്ങളില്‍ ഹോട്ടലില്‍ താമസിക്കാറില്ല. ഭക്ഷണം എല്ലായ്‌പോഴും കാന്റീനില്‍നിന്നായിരിക്കും.

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

''എന്റെ ജീവനക്കാര്‍ക്ക്‌ കഴിക്കാന്‍ കൊള്ളാവുന്നതാണെങ്കില്‍ എനിക്കും അതാവാമല്ലോ'' എന്നാണ്‌ അസിം പ്രേംജിയുടെ നിലപാട്‌. സുരക്ഷാഭീഷണി ഉണ്ടായിരുന്ന കാലത്ത്‌ ജീവനക്കാരെ ഒപ്പം യാത്രചെയ്യാന്‍ അദ്ദേഹം അനുവദിക്കില്ലായിരുന്നു. തനിക്ക്‌ എന്തെങ്കിലും അപകടം സംഭവിച്ചാലും ജീവനക്കാരെ അതു ബാധിക്കരുത്‌ എന്ന നിര്‍ബന്ധമായിരുന്നു ഈ മുന്‍കരുതലിനുപിന്നില്‍. ഇന്ത്യന്‍ ഗ്രാമങ്ങളിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 2001ല്‍ അസിം പ്രേംജി രൂപീകരിച്ച എന്‍.ജി.ഒ. ആണ്‌ അസിം പ്രേംജി ഫൗണ്ടേഷന്‍. 2010ല്‍ വിപ്രോയിലെ തന്റെ 8.6 ശതമാനം ഓഹരി വിറ്റഴിച്ച്‌ 8,646 കോടിരൂപ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം സംഭാവന നല്‍കി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംഭാവനയായാണ്‌ ഇതു കണക്കാക്കുന്നത്‌. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം ലക്ഷ്യമിട്ട്‌ ബംഗലൂരുവില്‍ അദ്ദേഹം ആരംഭിച്ചതാണ്‌ അസിം പ്രേംജി യൂണിവേഴ്‌സിറ്റി. അന്താരാഷ്‌ട്ര നിലവാരമുള്ള അധ്യാപന പരിശീലനവും ഗവേഷണവുമാണ്‌ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാത്ത യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്‌. അസിം പ്രേംജി ഫൗണ്ടേഷനിലൂടെ തന്റെ സമ്പത്തിന്റെ മൂന്നിലൊന്നും ഇതിനകം ചെലവഴിച്ചുകഴിഞ്ഞതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തി.2005ല്‍ പത്മഭൂഷണും2011ല്‍ പത്മവിഭൂഷണ്‍ നല്‍കിയാണ്‌ ഭാരതം അസിം പ്രേംജിയെ ആദരിച്ചു.2016ല്‍ ചൈന ആസ്ഥാനമായ ഹുറുണ്‍മാസിക ഇന്ത്യയിലെ മനുഷ്യസ്‌നേഹികളില്‍ ഒന്നാമനായി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയെ തെരഞ്ഞെടുത്തു.ഇന്ത്യയില്‍ 36 പേരുടെ കണക്കെടുത്താല്‍ ഇവര്‍ ദാനം ചെയ്ത തുകയില്‍ 80 ശതമാനവും ദാനം ചെയ്തത് അസിം പ്രേംജിയാണ്.

അസിം പ്രേംജി - വനസ്പതിയിൽ നിന്നും വിപ്രോയിലേക്കുള്ള സംഭവബഹുലമായ യാത്ര...

അതിസമ്പന്നരുടെ ആസ്തിയിൽ പകുതിയിലേറെയും സാമൂഹികപ്രവർത്തനങ്ങൾക്കു നൽകാൻ പ്രേരിപ്പിക്കുന്ന ബിൽഗേറ്റ്സിന്റെ ‘ദ് ഗിവിങ് പ്ലെഡ്ജ്’ ക്യാംപെയ്നിൽ പങ്കാളിയായ ആദ്യ ഇന്ത്യക്കാരനാണ് അസിം പ്രേംജി. ഐ.ടി രംഗത്തെ അതികായനായ പ്രേംജി 2015ല്‍ ദാന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 27514 കോടി രൂപയാണ്.എട്ട് സംസ്ഥാനങ്ങളിലായി 34,500 വിദ്യാലയങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അസിംപ്രേംജി എന്ന ഫൗണ്ടേഷന്‍ വഴി സഹായംലഭിച്ചത്. 2016 ലെ 19 ബില്യൻ ഡോളറുമായി ഇന്ത്യ ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി.വിപ്രോ ഉടമ അസിം പ്രേംജി ഇന്ത്യയിൽ രണ്ടാമതെത്തി. 2017ല്‍ 18.8 ബില്യൺ ഡോളർ ആസ്തിയുള്ള പ്രേംജി ആഗോള സമ്പന്നരിൽ 58ാമനാണ്. രാജ്യാന്തര ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിനെ പിന്തള്ളിയാണ് പ്രേംജി രണ്ടാമതെത്തിയത്.

#TAGS : azim premji  

advertisment

Related News

    Super Leaderboard 970x90