നിഗൂഢമായി അപ്രത്യക്ഷമായ ഒരു ഗ്രാമം!

നിഗൂഢമായി അപ്രത്യക്ഷമായ ഒരു ഗ്രാമം!

North കാനഡയിലെ Kilaviq എന്ന ഭൂതലപ്രദേശത്തു angikuni എന്ന വിസ്തൃതമായ ഒരു തടാകങ്ങളും ദ്വീപുകളും ഉണ്ട്. ഐസ് മൂടിയ sub zero കാലാവസ്ഥ ഉള്ള ഇവിടെ പ്രാദേശികമായി ജീവിച്ചിരുന്നത്, നൂറ്റാണ്ടുകളായി Roanoke Colony ൽ വസിച്ചിരുന്ന വളരെ ചുരുക്കം എസ്കിമോകൾ ആയിരുന്നു. 30 ഓളം മാത്രം ജനസംഖ്യ ഉള്ള ആ കൊച്ചു ഗ്രാമത്തിലെ എസ്കിമോകൾ പ്രധാനമായും മീന്പിടുത്തവും മൃഗവേട്ടയും നടത്തി ജീവിച്ചിരുന്ന അവർക്ക് രോമം കൊണ്ടുള്ള കമ്പിളി വില്പന ആയിരുന്നു പ്രധാന വരുമാനമാർഗം. നായകൾ വലിച്ചു പോകുന്ന sled ആയിരുന്നു അവരുടെ പ്രധാന സഞ്ചാരമാര്ഗം

അതുകൊണ്ടുതന്നെ പരിഷ്‌കൃതരായ പുറംലോകത്തുള്ള കാനഡിയൻസും ആയി അവർ നല്ല സൗഹൃദവും കച്ചവടവും നടത്തി വന്നിരുന്നു.

പക്ഷെ 1930 നവംബറിൽ ജോ ലാബെല്ലെ (Joe Labelle) എന്ന കനേഡിയൻ രോമക്കുപ്പായ കച്ചവടക്കാരൻ ആ ഗ്രാമത്തിലേക്കു വരുമ്പോൾ അയാളെ വരവേറ്റത് തീർത്തും അപ്രതീക്ഷിതമായ ഒരു നിഗൂഢത ആയിരുന്നു.

ആ ഗ്രാമത്തിലെ എല്ലാ മനുഷ്യരും പാടെ അപ്രത്യക്ഷരായിരിക്കുന്നു !!!

ഗ്രാമവാസികളുമായി നല്ല സൗഹൃദത്തിൽ ആയിരുന്ന ലാബെല്ലെ കുടിലുകൾ തോറും കയറിയിറങ്ങി അന്വേഷിച്ചു. ആരെയും കണ്ടില്ലന്നു മാത്രമല്ല പല കാഴ്ചകളും അയാളെ കുഴപ്പിച്ചു


നിഗൂഢമായി അപ്രത്യക്ഷമായ ഒരു ഗ്രാമം!

* മിക്ക അടുക്കളയിലും ആഹാരം പാകം ചെയ്യാനുള്ള അടുപ്പ് പുകയുന്നുണ്ടായിരുന്നു

*എല്ലാ ആണുങ്ങളുടെയും കത്തിയും തോക്കും സാധാരണ ഇരിക്കുന്നിടത്തു തന്നെ ഉണ്ട്. അസാധാരണമായത് എന്തെന്നാൽ വന്യ ജീവികളുടെ ആക്രമണം ഉണ്ടാകാറുള്ള അവിടെ എസ്കിമോകൾ ഒരിക്കലും തോക്ക് എടുക്കാതെ വീടുവിട്ടു പുറത്ത് പോകാറില്ലെന്നുള്ളതായിരുന്നു.

*ഗ്രാമം മുഴുവൻ അരിച്ചു പെറുക്കിയിട്ടും ആരും പുറത്തേക്കു നടന്നു പോയതായതോ കടത്തിക്കൊണ്ട് പോയതായോ അക്രമങ്ങൾ നടന്നതായോ മൃഗങ്ങളുടെ ആക്രമണം നടന്നതായോ യാതൊരു തെളിവുമില്ല

*പല കുടിലുകളിലും അവർ തുന്നിക്കൊണ്ടിരുന്ന കമ്പിളിക്കുപ്പായം സൂചി അടക്കം മേശപ്പുറത്തു ശേഷിക്കുന്നുണ്ടായിരുന്നു (എന്തോ കണ്ടിട്ടോ കേട്ടിട്ടോ പെട്ടെന്ന് ആണ് അവർ പുറത്തേക്കു പോയതെന്ന് വ്യക്തം )

* കുറച്ചകലെ അപ്പോളും ഒരിടത്തു തീക്കനൽ കത്തുന്നുണ്ടായിരുന്നു.

*അവരുടെ വണ്ടി വലിക്കുന്നതായ നായകൾ മിക്കവയും പട്ടിണികൊണ്ട് ചത്തിരുന്നു.


നിഗൂഢമായി അപ്രത്യക്ഷമായ ഒരു ഗ്രാമം!

എല്ലാത്തിലും സംശയം തോന്നിയ ലാബെല്ല ഉടനെ Royal Canadian Mounted Police നെ വിവരം അറിയിച്ചു. മണിക്കൂറുളളക് ശേഷം പോലീസ് എത്തി എല്ലാ ദിശയിലും തെളിവെടുപ് നടത്തിയിട്ടും അവർക്ക് കിട്ടിയ പുതിയ വിവരങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണം ആക്കിയതെ ഉള്ളു.

1.അവരുടെ നായകൾ പലതും 3-4 ആഴ്ചകൾ തുടലിൽ കെട്ടിയിട്ട നിലയിൽ പട്ടിണി കിടന്നു മരിച്ച നിലയിലാണ്. അപ്രത്യക്ഷരായി മണിക്കൂറുകളെ ആയെന്നിരിക്കെ നായകൾ എങ്ങനെ ആഴ്ചകൾ പട്ടിണി കിടന്നു? അഥവാ, ഒറ്റപ്പെട്ട പ്രദേശത്തു വസിക്കുന്ന അവർക്ക് വേട്ടയാടാനും, സഞ്ചരിക്കാനും, സുരക്ഷക്കും വേണ്ടിയുള്ള നായ്ക്കളെ, ആവശ്യം പോലെ ആഹാരമുണ്ടായിരുന്നപ്പോൾ എന്തിനു പട്ടിണിക്കിടണം?

2. അടുക്കളയിലെ ചില പഴങ്ങൾക്കും ആഴ്ചകൾ പഴക്കം ഉണ്ടായിരുന്നു. ഉപയോഗശൂനമായ അവ എങ്ങിനെ അവിടെ വന്നു?

3. കല്ലുകൊണ്ടുള്ള ഒരു കുഴിമാടം തുറന്നു ആ ശവശരീരം അപ്രത്യക്ഷമായിരിക്കുന്നു. അവിടെയും ഒരു ബലപ്രയോഗത്തിന്റെയോ മൃഗങ്ങളുടെ അക്രമത്തിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലാ.

4. അഥവാ അവർ ആഴ്ചകൾക് മുൻപ് അപ്രത്യക്ഷരായതെങ്കിൽ ആ അടുപ്പുകൾ എങ്ങനെ എരിഞ്ഞുകൊണ്ടിരുന്നു?

5. മൈലുകളോളം അരിച്ചുപെറുക്കിയിട്ടും ഒരു തെളിവും കിട്ടാതെ അവരുടെ മൃതദേഹങ്ങൾ പോലും അവശേഷിക്കാതെ എവിടെ പോയി?

6. Police ഉദ്യോഗസ്ഥർ എല്ലാരും ആകാശത് ചില വിചിത്രമായ മങ്ങിയ നീല വെളിച്ചം കണ്ടതായി പറയുന്നു. അതു aurora അല്ലെന്നും അവർ തറപ്പിച്ചു പറയുന്നു.

7. ആ എസ്കിമോകൾ ധൃതിയിൽ എവിടെപ്പോയെന്നും, എന്തുകണ്ടിട്ട് ആണ് കുടിലിനു പുറത്തേക്കു ഇറങ്ങിയതെന്നും, അടുപ്പ് പോലും അണക്കാതെ പുറത്ത് പോകാൻ ഉള്ള കാരണവും, തോക്കെടുക്കാതെ പുറത്തിറങ്ങാന് ഇടയായ കാരണവും, ആഴ്ചകൾക് മുൻപ് പട്ടിണി ആയ നായകളും എല്ലാം കൂടി പോലീസിനെയും ലോകത്തെയും കൂടുതൽ കുഴച്ചതല്ലാതെ ഇന്നും ഒരു തെളിവും ഇല്ലാതെ ആ കേസ് അവസാനിക്കുന്നു.

പിന്നീട് പലരും ഇതേപ്പറ്റി പുസ്തകങ്ങളും രചനകളും എഴുതി. മിക്കവയും ufo യെയും demon ആക്രമണത്തെയും ആണ് കാരണമായി കാണുന്നത്.

#TAGS : angikuni  

advertisment

Related News

    Super Leaderboard 970x90