International

ഏലിയൻസ്: വരാനിരിക്കുന്ന ഭാവി ദൈവങ്ങൾ.....!!! ??

ഏലിയൻസ്: വരാനിരിക്കുന്ന ഭാവി ദൈവങ്ങൾ.....!!! ??

ഏലിയൻസ് ഒന്നോ അതിലധികമോ റേസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ ഏറ്റവും പോപ്പുലർ ആയ ശരീരഘടനകൾ പണ്ട് മുതൽക്കേ സയൻസ് ഫിക്ഷനുകളിൽ നിന്ന് നമ്മൾ അറിഞ്ഞതിനു സമാനമാണ്.ചാരിയറ്റ്സ് ഓഫ് ഗോഡ്സിന്റെ രചയിതാവായ എറിക് വോൺ ഉൾപെടെ ധാരാളം പ്രമുഖ ഗവേഷകരുടെ നിഗമനങ്ങൾ പ്രകാരം ഈ വരുന്നവർ സമയസഞ്ചാരികളായ മനുഷ്യർ തന്നെയാണ്...ഭാവിയിൽ മനുഷ്യനു സംഭവിച്ചേക്കാവുന്ന എവല്യൂഷന്റെ ഭാഗമായോ മാറിയ ജീവിതസാഹചര്യങ്ങളിൽ പിടിച്ച് നിൽക്കാൻ ജെനറ്റിക്കലായി വരുത്തിയ മാറ്റമോ ആയിരിക്കാം അവരുടെ ഈ വിചിത്രരൂപം അവർക്ക് സൽമാൻ ഖാനെപ്പോലെ സിക്സ് പായ്ക്കുകൾ ആവശ്യമില്ല.. പുതിയ അന്തരീക്ഷങ്ങളിൽ കഴിയാനുള്ളതൊഴിച്ച് അനാവശ്യമായ ശരീരഭാഗങ്ങൾ യാതൊന്നും ആവശ്യമില്ല..ബുദ്ധിശക്തിയുടെ ഉപയോഗത്തിനായി പരമാവധി വലിപ്പമുള്ള തലച്ചോർ.കൂടുതൽ കാഴ്ച്ചയ്ക്കായി വലിയ കണ്ണുകൾ , ഇവയൊക്കെയാണ് ആവശ്യം..ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഏലിയൻ ദ്യക്സാ‍ക്ഷി വിവരണങ്ങളിൽ നിന്നാണ് ഈ രൂപത്തെപ്പറ്റിയുള്ള നിഗമനങ്ങളിൽ ഗവേഷകർ എത്തിയത്.

ഏലിയൻസ്: വരാനിരിക്കുന്ന ഭാവി ദൈവങ്ങൾ.....!!! ??

അതിൽ ഏറ്റവും പ്രൊമിനന്റായി നിലനിൽക്കുന്നത് സയൻസിലെ തന്നെ നാഴികക്കല്ലായി മാറിയ 1947ലെ ന്യൂമെക്സിക്കൻ ഫ്ലയിങ്ങ് സോസർ അപകടത്തിൽ നിന്ന് ലഭിച്ച തെളിവുകളാണ്...മുൻപ് സൂചിപ്പിച്ചതുപോലെ അപകടം നടന്നു എന്നും അതൊരു പറക്കുംതളികയാണ് എന്നുള്ളതും വ്യക്തമാണ്..ചില അന്വേഷകർ ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ അന്ന് മരണമടഞ്ഞ അഞ്ച് അന്യഗ്രഹജീവികളുടെ മൃതശരീരങ്ങൾ യു.എസ് ആർമി കണ്ടെടുക്കുകയും അവ സെക്ടർ 51 ഉൾപെടെ പല രഹസ്യ റിസേർച്ച് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു...ആ ശരീരങ്ങളെ പോസ്റ്റുമാർട്ടം ചെയ്യുകയും വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു അവർ. ( എന്ന് പറയപ്പെടുന്നു.)

Betty And Barry Hill

ഏലിയൻ ദ്യക്സാക്ഷി വിവരണങ്ങളിൽ മുന്നിൽ നിൽക്കുന്നത് അമേരിക്കക്കാരിയായ ബെറ്റിയ്ക്കും ഭർത്താവ് ബാരിയ്ക്കും ഉണ്ടായ വിചിത്രമായ അനുഭവമാണ്.1961ലാണ് പ്രസ്തുതസംഭവം നടക്കുന്നത്.രാത്രി അമേരിക്കയിലെ ന്യൂഹെമിസ്ഫിയറിലേയ്ക്കുള്ള ഹൈവേയിലൂടെ കാറോടിച്ചുപോവുകയായിരുന്നു ആ ദമ്പതികൾ.വിജനമായ ആ ഹൈവേയിൽ വച്ച് അവരുടെ കാറിന്റെ മുന്നിൽ അകലെയായി ഒരു യു.എഫ്.ഒ പ്രത്യക്ഷപ്പെടുകയും ഏതാനും സമയത്തിനകം അവർക്കെതിരെ പാഞ്ഞുവരികയും ചെയ്തു..ആ പറക്കും തളികയിലെ ജനാലകളിൽ മനുഷ്യസമാനമായ രൂപങ്ങൾ കണ്ടതായി ബെറ്റി വ്യക്തമായി ഓർക്കുന്നു...പരിഭ്രാന്തരായ അവർക്കരുകിലേക്ക് യു.എഫ്.ഒ എത്തുകയും അവർ കിഡ്നാപ്പ് ചെയ്യപ്പെടുകയും ഉണ്ടായി. പിന്നീട് നടന്ന സംഭവങ്ങളിലെ ഓർമ്മകൾ കുറേയൊക്കെ രണ്ടുപേർക്കും അവ്യക്തമായേ ഓർക്കാനായുള്ളൂ..

ഏലിയൻസ് ഇരുവരുടെയും ശരീരത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പിന്നീട് സ്വതന്ത്രരാക്കുകയും ചെയ്തു....അവ്യക്തമായ ഈ ഓർമ്മകൾക്കിടയിലും ശക്തമായി ഓർമ്മിക്കുന്നത് ചാരനിറത്തിലുള്ള വലിയ തലകളും ചെറിയ ശരീരവും ഉള്ള ഏലിയൻസിനെയാണ്..പല ഏജൻസികൾ ഈ സംഭവത്തെത്തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയുണ്ടായി..ഹിപ്നോട്ടിസിസിനു പലവട്ടം അവർ പാത്രമായി..ഈ സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്നാണ് അന്വേഷകർ എത്തിച്ചേർന്ന നിഗമനം..ഈ സംഭവം പിന്നീട് വളരെയേറെ മാധ്യമപ്രാധാന്യം നേടുകയും ഈ കഥവച്ച് ചലച്ചിത്രങ്ങൾ ഉണ്ടാവുകയും ചെയ്തു.സാധാരണ മിസ്റ്ററി അനുഭവങ്ങളിൽ നിന്ന് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്.ഇതിൽ ബെറ്റി അവരുടെ പരീക്ഷണശാലയിൽ വച്ച് കണ്ടു എന്ന് പറയപ്പെടൂന്ന പ്രപഞ്ചത്തിന്റെ ഒരു മാപ്പാണ്...സൂര്യനുസമാനമായ രണ്ട് നക്ഷത്രങ്ങൾ ഉള്ള ഒരു ഗാലക്സിയിൽ നിന്നാണത്രേ അവർ വന്നത്..ബെറ്റികണ്ടത് സബ് കോൺഷ്യസ് മൈൻഡിൽ നിന്നും പുനസ്യഷ്ടിച്ചപ്പോൾ കിട്ടിയ ഈമാപ്പ് പിന്നീട് അഞ്ജാതമായ ഒരു നക്ഷത്രസമൂഹമായി കണ്ട് പിടിക്കപ്പെടുകയുണ്ടായി.

ഏലിയൻസ്: വരാനിരിക്കുന്ന ഭാവി ദൈവങ്ങൾ.....!!! ??

1961കളിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത ഈ വിവരങ്ങൾ എക്സ്ട്രാ ടെറസ്ട്രിയൽ ബന്ധത്തിലൂടെയല്ലാതെ ബെറ്റി എന്ന സാധാരണ സ്ത്രീയ്ക്ക് കിട്ടാൻ ഒരു വഴിയുമില്ലല്ലോ..അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജ്യർ കൂടി അംഗീകരിച്ച അത്ഭുതസംഭവമായി ഇത് പിന്നീട് അറിയപ്പെട്ടു.

കിം കാൾസ്ബർഗ് എന്ന യുവതിക്ക് 1988ൽ സമാനമായ അനുഭവം ഉണ്ടായി.രാത്രി യദ്യശ്ചികമായി ഒരു യു.എഫ്.ഓയെ കണ്ട് കിടക്കയിലേയ്ക്ക് പോയ കിം ഉണരുന്നത് നഗ്നയായി ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാണ്..ബെറ്റിയുടെ വിവരണങ്ങൾക്ക് സമാനമായ ജീവികൾ അവൾക്ക് ചുറ്റും നില്പുണ്ടായിരുന്നു..പിന്നീട് അവളെ സ്വതന്ത്രയാക്കുകയും ചെയ്തവർ..അവളിൽ അവർ ഇൻഫെർട്ടിലിറ്റി സംബന്ധമായ എന്തോ പരീക്ഷണങ്ങൾ നടത്തിയതായാണ് കിമ്മിന്റെ വാ‍ദം...ഒരു പക്ഷേ ഒരു മനുഷ്യരും ഏലിയൻസുമായി ചേർന്ന് ഒരു ഹൈബ്രിഡിനെ സ്യഷ്ടിക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിട്ടാകാം ആ സംഭവം എന്ന് കരുതുന്നു.പുരാതന സുമേരിയൻ, ഇന്ത്യൻ, ചൈനീസ്,മായൻ ലിഖിതങ്ങളിൽ ഒക്കെ ഹൈബ്രിഡുകളെ സ്യഷ്ടിച്ചതായി പറയുന്നതും ഇതും നമുക്ക് ചേർത്ത് വായിക്കാവുന്നതാണ്.

ഏലിയൻസ് കാലങ്ങളായി മനുഷ്യരിൽ ജെനറ്റിക്ക് പരീക്ഷണങ്ങൾ നടത്തുന്നതായി കണക്കാക്കപ്പെടുന്നു.കിമ്മിന്റെയും ബെറ്റിയുടേയും പോലുള്ള അനുഭവസ്ഥരിൽ അവർ ഡി.എൻ.എ വ്യതിയാനങ്ങൾ വരുത്തുകയും അതിൽ നിന്നുണ്ടാകുന്ന തലമുറകളെപ്പറ്റി പഠിക്കുകയുമാവാം...ഇന്നു മനുഷ്യരും ഈ ജെനറ്റിക്ക് വിസ്മയങ്ങളിലേയ്ക്കുള്ള പാതയിലാണ്.90കളിൽ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, യു.എസ് ആരംഭിച്ച ജീനോം പ്രിജക്ട് ഒക്കെ അതിന്റെ ഭാഗമാണ്.ഭാവിയിലെ ദൈവങ്ങളായി വരുംതലമുറ പഠിക്കുന്നത് ഇവരെപ്പറ്റിയാവുമോ എന്ന് ആർക്കറിയാം...!!!!!

#TAGS : alliance  

advertisment

News

Related News

    Super Leaderboard 970x90