Health

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല... കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ!

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം , കൊതുകുകൾ , വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം . അതിനാൽ കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക.

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല... കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ!

1. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം , കൊതുകുകൾ , വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം . അതിനാൽ കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു . വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം

2. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗ്ഗമാണ്.

3. ബ്ലീച്ചിങ്ങ് പൗഡർ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . 
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുമ്പോൾ 
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി ) ഏകദേശം അര ടേമ്പിൾസ്പൂൺ/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂൺ/ തീപ്പെട്ടി കൂട് = 20-25 g B.P) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേമ്പിൾ സ്പൂൺ മതിയാകും . 
C. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല... കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ!

4. ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക . പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നും പുറത്തേക്കു പോകാൻ സഹായിക്കും .

5. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ് . ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും .

6. വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല... കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ!

7. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടക്ക് (ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

8. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറഞ്ഞോളും .

9. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കുവാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കുവാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ( ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വെക്കുക ) ചൂടാറ്റി ഉപയോഗിക്കുക . ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല... കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ!

10. തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ (പ്രത്യേകിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ കിണറുകൾ ആളുകളുടെ ശ്രദ്ധയെത്താത്ത ഇടങ്ങളിലായതിനാൽ ) മലമൂത്ര വിസർജ്ജനം നടത്താനുള്ള സാഹചര്യം വളരെ കൂടുതലാവാം . ഇത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ് . ശ്രദ്ധിക്കുക അസുഖങ്ങൾ പടർന്നു പിടിക്കാൻ വളരെ എളപ്പമാണ് .

11. കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത് . കലക്കു മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ "ആലം" പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുമ്പോൾ പല ആരോഗൃപ്രശ്നങ്ങൾക്കും കാരണമാകാം

12. കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഊറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ , (വെള്ളപൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടൺ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ , വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ (cotton) , തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ , മാർക്കെറ്റിൽ നിന്നും കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.

advertisment

Related News

    Super Leaderboard 970x90