പിണറായി വിജയനെ ദീപകിന്റെ ചിലവിൽ സംഘിയാക്കാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട ബുദ്ധിജീവി സുഹൃത്തുക്കളോട്...

'സംഘി' ആരോപണത്തിന്റെ ശക്തി കൂട്ടുകയല്ല കുറയ്ക്കുകയേ ചെയ്യൂ എന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു. ലസിതയ്ക്കെതിരെ അതേദിവസമെടുത്ത കേസുപോലെ മുക്കിയപോലെ ഇതും നമുക്ക് അങ്ങ് മുക്കാം, സംഘി പൊലീസാക്കാം. പ്രിയ ബുദ്ധിജീവികൾ ഇതുകൂടിയൊന്ന് ശ്രദ്ധിക്കണം....

പിണറായി വിജയനെ ദീപകിന്റെ ചിലവിൽ സംഘിയാക്കാൻ ശ്രമിക്കുന്ന പ്രിയപ്പെട്ട ബുദ്ധിജീവി സുഹൃത്തുക്കളോട്...

 ചിലരൊക്കെ സംഘി വിജയന്റെ പൊലീസിനെ, സംഘികൊലയാളി പൊലീസാക്കാൻ വരാപ്പുഴ കൂടി ചേർത്തുവെക്കുന്നത് കണ്ടു. വരാപ്പുഴ കസ്റ്റഡി മരണം അതീവ ക്രൂരവും മനുഷ്യവിരുദ്ധവുമാണെന്നതിൽ രണ്ട് അഭിപ്രായമില്ല. പൊലീസിനെതിരെ സമീപദിവസങ്ങളിൽ വന്ന രണ്ട് ആരോപണങ്ങൾ എന്ന പേരിൽ ചേർത്തുവെക്കുമ്പോളും, ചില പ്രശ്നങ്ങളുണ്ട്. കസ്റ്റഡി കൊലയുടെ ക്ഷീണം കുറയ്ക്കാൻ പൊലീസ് ഒഴിവാക്കിക്കളഞ്ഞ ഒരു കേസുണ്ട്, അതിലാണ് ശ്രീജിത്ത് കസ്റ്റഡിയിലായത്. സിപിഐഎമ്മുകാരനായ ഒരു മനുഷ്യന്റെ വീടാക്രമിച്ച കേസിൽ(2വട്ടം) കുറ്റാരോപിതനായാണ് ശ്രീജിത്തിനെ പിടികൂടുന്നത്. ക്രൂരതയിൽ മനംനൊന്ത് ആ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എന്തെങ്കിലും കേസ് കിട്ടിയാൽ ഒരു സാമൂഹ്യവുരുദ്ധസംഘത്തെ ഒതുക്കുക പൊലീസിന്റെ പൊതുരീതിയാണ്, കേസിൽ സ്ഥലത്തെ ആർഎസ്എസ് ഗൂണ്ടാസംഘമായിരുന്നു പൊലീസ് ലക്ഷ്യം.

സംഭവത്തിൽ ഉണ്ടായാലും ഇല്ലെങ്കിലും ശ്രീജിത്ത് പിടിയിലായി, ദൗർഭാഗ്യകരമായ ഈ സംഭവമുണ്ടായി. പിടികൂടിയവരെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്തുവെന്ന് നിലവിൽ വന്ന വിവരങ്ങളുടെയും, ശ്രീജിത്തിന്റെ മരണത്തിലൂടെയും തെളിയുന്നു. സാധാരണ നടപടിയിൽ ഈ മർദനം ആവശ്യമില്ലല്ലോ, പൊലീസിന് താല്പര്യമുണ്ടെന്ന് ചുരുക്കം. സിപിഐഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടുള്ള ഒരു പ്രതികാരനടപടിയാണ് സംഭവമെന്ന വ്യാപക ആക്ഷേപവും ഉയർന്നു. പഴയ 'സെൽഭരണം' മോഡൽ ആരോപണങ്ങളാണ് ഈ വിഷയത്തിൽ സജീവം, ചുമന്ന കുപ്പായമിട്ട പൊലീസാണ് കൊലയാളികൾ എന്നുപോലും ആരോപണമുയർന്നു. പറഞ്ഞാലും ഇല്ലെങ്കിലും ആ വികാരം പൊലീസ് ഏറ്റെടുക്കേണ്ടേ? 'കേന്ദ്രസർക്കാർ നേരിട്ട് ഭരിക്കുന്ന കേരളത്തിൽ',സംഘി വിജയന്റെ പൊലീസ് സംഘപരിവാർ അനുകൂലികളായ പ്രതികളെ ഇങ്ങനെ ചെയ്യാൻ സാധ്യതയില്ലല്ലോ?

അതിനാൽ ദീപകിനൊപ്പം ഈ സംഭവവും ചേർക്കുന്നത്, 'സംഘി' ആരോപണത്തിന്റെ ശക്തി കൂട്ടുകയല്ല കുറയ്ക്കുകയേ ചെയ്യൂ എന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു. ലസിതയ്ക്കെതിരെ അതേദിവസമെടുത്ത കേസുപോലെ മുക്കിയപോലെ ഇതും നമുക്ക് അങ്ങ് മുക്കാം, സംഘി പൊലീസാക്കാം. പ്രിയ ബുദ്ധിജീവികൾ ഇതുകൂടിയൊന്ന് ശ്രദ്ധിക്കണം....
എന്ന്
ഒരു സാധാരണക്കാരൻ

advertisment

News

Related News

Super Leaderboard 970x90