എന്താണ് മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ? അവര്‍ മുഴുപ്പട്ടിണിയിലാണോ?

മധുവിന്റെ മാനസികാരോഗ്യവും അവന്റെ ദലിതത്വവുമാണ് അവനെ നാട്ടുകാരുടെ കണ്ണിലെ കരടാക്കിയത്. അവൻ ക്രൂരമായ ജനകീയ വിചാരണയുടെ ഇരയാണ്. അട്ടപ്പാടിയല്ല, അവന്റെ മാനസികാരോഗ്യമാണ് ആ പട്ടിണിയുടെ പ്രധാനകാരണം....

എന്താണ് മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ? അവര്‍ മുഴുപ്പട്ടിണിയിലാണോ?

'എന്താണ് മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ? ഇക്കൂട്ടര്‍ പ്രച്ചരിപ്പിച്ചപോലെ അവര്‍ മുഴുപ്പട്ടിണിയിലാണോ? അമ്മ മല്ലി അംഗന്‍വാടി ഹെല്‍പ്പര്‍. പ്ലസ്ടുവരെ പഠിച്ച ഒരു സഹോദരി അംഗന്‍വാടി വര്‍ക്കര്‍. ബി കോം പൂര്‍ത്തിയാക്കിയ മറ്റൊരു സഹോദരി പോലീസ് നിയമനം കാത്തിരിക്കുന്നു. ഒരു സഹോദരീഭര്‍ത്താവ് എക്കണോമിക്സ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്ക്. സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയില്‍ വാഴക്കൃഷി. അടച്ചുറപ്പുള്ള വൈദ്യുതീകരിച്ച വീട്. ടീ വി, ഫോണ്‍ തുടങ്ങിയ സൌകര്യങ്ങളുള്ള ഭേദപ്പെട്ട സാഹചര്യം. പട്ടിണിയുടെ കഥകളെ കുടുംബം ഒന്നടങ്കം നിഷേധിച്ചു. മധു ഒന്‍പതു വര്‍ഷം മുന്‍പ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുതുടങ്ങിയ ശേഷം വീടുവിട്ട് കാടുകയറുകയായിരുന്നു. ചികിത്സ ലഭ്യമാക്കാന്‍ വീട്ടുകാര്‍ പലതവണ ശ്രമിച്ചുവെങ്കിലും മധു അതിനൊന്നും ഒരിക്കലും വഴങ്ങിയില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്‍വെട്ടത്തുനിന്ന് അകന്നു കഴിയാനായിരുന്നു എപ്പോഴും ശ്രമിച്ചത്'

(പാലക്കാട് എംപിയുടെ പോസ്റ്റിൽ നിന്ന്)

അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ വേണ്ടരീതിയിൽ എത്തുന്നില്ല എന്ന ചർച്ച ആവശ്യമാണ്, കുറ്റമറ്റ രീതിയിൽ അത് നടപ്പിലാക്കപ്പെടുകയും വേണം. പക്ഷേ ഒന്നും നടക്കുന്നില്ല, അട്ടപ്പാടിയിലെ മുഴുപ്പട്ടിണിയാണ് മധുവിന്റെ മരണത്തിന്റെ പിന്നിൽ എന്ന വിധിയെഴുത്ത്, ഒന്ന് പുനപരിശോധിക്കണമെന്ന് തോന്നുന്നു. മധുവിന്റെ മാനസികാരോഗ്യവും അവന്റെ ദലിതത്വവുമാണ് അവനെ നാട്ടുകാരുടെ കണ്ണിലെ കരടാക്കിയത്. അവൻ ക്രൂരമായ ജനകീയ വിചാരണയുടെ ഇരയാണ്. അട്ടപ്പാടിയല്ല, അവന്റെ മാനസികാരോഗ്യമാണ് ആ പട്ടിണിയുടെ പ്രധാനകാരണം. ചില തിരുത്തലുകൾ ഇനിയെങ്കിലും അനിവാര്യമാണെന്ന് തോന്നുന്നു.

advertisment

News

Super Leaderboard 970x90