ചെങ്ങന്നൂരിൽ ബിജെപി പരാജയമായിരുന്നുവെന്ന് ഇതിലും നന്നായി പ്രഖ്യാപിക്കാനില്ല... മൂന്നുനാല് ആഴ്ച വെയിലുകൊണ്ട ആ മനുഷ്യന് കലാശക്കൊട്ട് ദിവസം ആ പരിസരത്തേക്ക് അടുക്കാനേ കഴിയാത്ത സ്ഥിതി... ചെങ്ങന്നൂർ പോകട്ടെ, ബിജെപി ആപ്പീസിൽ കയറി മുണ്ടും ഷർട്ടും എടുക്കാൻ പോലും നിയമപരമായി അനുവാദമില്ല ഇനി ആ മനുഷ്യന്... ചെങ്ങന്നൂരിലെ ഏതോ പരിപാടി കഴിഞ്ഞ് വരുന്ന ആ മനുഷ്യൻ ഈ കോലാഹലമൊന്നും അറിഞ്ഞുപോലുമില്ല... മതവർഗീയമുന്നണിയിൽ നിന്ന് മതവർഗീയരാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരിക, ഒന്നരവർഷം കൊണ്ട് രാഷ്ട്രീയ വനവാസത്തിന് അയയ്ക്കുക... കൂടുതൽ വിഷമുള്ളയാളെ സംസ്ഥാന അമരത്തെത്തിക്കണമെങ്കിൽ, നാളെ കൂടി കഴിഞ്ഞിട്ടാകാമായിരുന്നല്ലോ?
ചെങ്ങന്നൂരിലെ തോൽവി സ്വയം പ്രഖ്യാപിച്ചും, കുമ്മനത്തെ നാടുകടത്താനുള്ള ബിജെപിയിലെ നെറികെട്ട വിഭാഗീയത തന്നെയാണ്, ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ട്രോളന്മാരേക്കാൾ വലിയ പരിഹാസമാണ് ആ പാർട്ടി കുമ്മനത്തോട് കാട്ടിയത്. കുമ്മനത്തെ ട്രോളിയിരുന്നു, ഇനിയും ട്രോളും, പക്ഷേ കാര്യം പറയാതെ വയ്യ...