'മഹാഭാരതകാലത്തെ ഇന്റർനെറ്റിനെക്കുറിച്ച് പഠിക്കുന്നതിനിടയിൽ, കാണാതെപോയ ഒരുപാട് പാഠങ്ങളുണ്ട്‌ വിവരക്കേട് കുമാരാ ചരിത്രത്തിൽ...' - അഭിജിത് പിജെ

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരയുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യങ്ങളായിരുന്നു ആദ്യ ഖണ്ഡികയില്‍ തന്നെ. യെച്ചൂരിയുടെ വിശദീകരണം കൂടിയായപ്പോള്‍ പിന്നെ പറയേണ്ട, എല്ലാം അതിലുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ദിരയുടെ ചിരി മുഖത്തുനിന്ന് വാടി. അവര്‍ക്ക് ആ നിവേദനം പൂര്‍ണമായും വായിച്ച് കേള്‍ക്കാനായില്ല.

'മഹാഭാരതകാലത്തെ ഇന്റർനെറ്റിനെക്കുറിച്ച് പഠിക്കുന്നതിനിടയിൽ, കാണാതെപോയ ഒരുപാട് പാഠങ്ങളുണ്ട്‌ വിവരക്കേട് കുമാരാ ചരിത്രത്തിൽ...' - അഭിജിത് പിജെ

പ്രിയപ്പെട്ട വിവരക്കേട് കുമാരാ, സ്വന്തം അർത്ഥമെന്തെന്ന് അമ്മയോട് ചോദിച്ച് കണ്ടെത്തിയുള്ള ശീലം കൊണ്ടാകാം, താങ്കളിന്ന് ചെങ്ങന്നൂരിൽ അങ്ങനെ പ്രസംഗിച്ചത്. സീതാറാമിലെ സീതയും രാമനും പള്ളിപൊളിക്കുന്ന/ഇതരമതസ്ഥരുടെ പള്ള പൊളിച്ചുകീറാൻ ആർഎസ്എസ് ഉപയോഗിക്കുന്ന വർഗീയ ആയുധങ്ങളല്ല, അതുറപ്പ്. പിന്നെ, സീതാറാം യെച്ചൂരിയെന്ന പേരിന്റെ അർത്ഥം, അത് രാജ്യം ഹൃദയം കൊണ്ട് തൊട്ടറിഞ്ഞതാണ്, പലവട്ടം. നാഗ്പൂരിലെ ചാണകശാഖയിൽ താങ്കൾക്ക് അതൊരിക്കലും പഠിക്കാനാകില്ല. അത്തരമൊരു അധ്യായം കോപ്പി ചെയ്യുന്നു.

'1977ന് ശേഷവും ഇന്ദിരാ ഗാന്ധി, ജെഎന്‍യു ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറായില്ല. അന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് അവർ ഒഴിഞ്ഞിരുന്നു. എന്നിട്ടും ചാന്‍സലര്‍സ്ഥാനത്ത് നിന്നൊഴിയാല്‍ തയ്യാറാകാത്തതിനാല്‍ വലിയ പ്രക്ഷോഭമാണ് യെച്ചൂരിയുടെ നേതൃത്വത്തില്‍ നടന്നത്. വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഡോ ബിഡി നാഗ്ചൗധരി രാജിവെച്ചു. ഇതിന് ശേഷം അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ജെഎന്‍യു ക്യാമ്പസില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ വീട്ടിലേക്ക് നടന്നുപോയി. ഉച്ചകഴിഞ്ഞ സമയത്തായിരുന്നു ആ പ്രകടനം. ഗേറ്റില്‍ പത്തുപതിനഞ്ച് മിനുട്ടോളം ‘അടിയന്തിരാവസ്ഥയുടെ കുറ്റവാളികള്‍ക്കെതിരെ’ ശക്തമായ മുദ്രാവാക്യം മുഴങ്ങി. ഇന്ദിരാ ഗാന്ധിയും അടിയന്തിരാവസ്ഥാക്കാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രി ഓം മേത്തയും മറ്റ് രണ്ടുപേരും ഗേറ്റിനടുത്തേക്ക് വന്നു. ചിരിച്ചുകൊണ്ട് ഇന്ദിരാഗാന്ധി മുദ്രാവാക്യം വിളി കേട്ടുനിന്നു. വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യങ്ങളെഴുതിയ കത്ത് വാങ്ങാനാണ് ഇന്ദിരാഗാന്ധി വന്നത്, പക്ഷെ കത്ത് അങ്ങനെ കൈയില്‍ കൊടുത്ത് തിരിച്ചുപോകാന്‍ യെച്ചൂരി തയ്യാറായിരുന്നില്ല. അദ്ദേഹം ആ ആവശ്യങ്ങളിലെ ഓരോ വാചകവും വായിച്ച് അവതരിപ്പിക്കാനാരംഭിച്ചു. മികച്ച നിലവാരത്തിലുള്ള ഇംഗ്ലീഷില്‍ തന്നെ, അദ്ദേഹം ഏറ്റവും ഫലപ്രദമായ നിലയിലാണ് അത് അവതരിപ്പിച്ചതെന്ന് അന്ന് ഒപ്പമുണ്ടായിരുന്നവര്‍ ഓര്‍ക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരയുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യങ്ങളായിരുന്നു ആദ്യ ഖണ്ഡികയില്‍ തന്നെ. യെച്ചൂരിയുടെ വിശദീകരണം കൂടിയായപ്പോള്‍ പിന്നെ പറയേണ്ട, എല്ലാം അതിലുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ദിരയുടെ ചിരി മുഖത്തുനിന്ന് വാടി. അവര്‍ക്ക് ആ നിവേദനം പൂര്‍ണമായും വായിച്ച് കേള്‍ക്കാനായില്ല. അവര്‍ തിരിച്ച് വീട്ടിലേക്ക് ദേഷ്യത്തോടെ തിരിച്ചുപോയി. കൂടിയുള്ള നാല് അനുചരന്മാരും ഒപ്പം പോയി. മുദ്രാവാക്യങ്ങള്‍ തുടര്‍ന്നു, ഒപ്പം പ്രസംഗങ്ങളും. ആ ആവശ്യങ്ങളെഴുതിയ കത്ത് അവിടെത്തന്നെ വെച്ചു, പിറ്റേന്ന് ഇന്ദിരാ ഗാന്ധി ജെഎന്‍യു ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു'

മഹാഭാരതകാലത്തെ ഇന്റർനെറ്റിനെക്കുറിച്ച് പഠിക്കുന്നതിനിടയിൽ, കാണാതെപോയ ഒരുപാട് പാഠങ്ങളുണ്ട്‌ വിവരക്കേട് കുമാരാ ചരിത്രത്തിൽ

advertisment

News

Super Leaderboard 970x90