Business

നമ്മുടെ മണ്ണിനെ അതിന്റെ കാര്‍ഷിക തനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്.....

ഫീല്‍ഡില്‍ നിന്ന് മണ്ണിന്റെ സാമ്പിളെടുത്ത് ലാബ് ടെസ്റ്റിംഗ് നടത്തിയാണ് മണ്ണിന് അനുയോജ്യമായ ജീവാണുക്കളുടെ വളര്‍ച്ചയ്ക്ക് വേണ്ട ഘടകങ്ങള്‍ മനസിലാക്കുന്നത്. അതനുസരിച്ചാണ് പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഫോട്ടോ സിന്തസിസ് വര്‍ധിപ്പിക്കാനും വേര് വളര്‍ച്ചയ്ക്കും ഇല വളര്‍ച്ചയ്ക്കും കായഫലം മെച്ചപ്പെടാനുമുള്ള ഇരുപതോളം പ്രൊഡക്ടുകള്‍ ഏക വിപണിയില്‍ എത്തിക്കുന്നു. തിരുവനന്തപുരത്ത് വഴുതക്കാടാണ് ഏകയുടെ പ്രൊഡക്ഷന്‍ ഫെസിലിറ്റിയും ലാബും ഉളളത്.

നമ്മുടെ മണ്ണിനെ അതിന്റെ കാര്‍ഷിക തനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്.....

നമ്മുടെ മണ്ണിനെ അതിന്റെ കാര്‍ഷിക തനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്. ആര്‍ദ്ര ചന്ദ്രമൗലി എന്ന യംഗ് വുമണ്‍ എന്‍ട്രപ്രണറുടെ മനസില്‍ പൊട്ടിമുളച്ച ആശയം ഇന്ന് കേരളത്തെ കാര്‍ഷികസമൃദ്ധിയിലേക്ക് തിരികെയെത്തിക്കാനുളള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാകുകയാണ്. മണ്ണിന്റെയും കൃഷിയുടെയും ഓര്‍ഗാനിക് സ്വഭാവം നിലനിര്‍ത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ വിള ഉറപ്പാക്കുന്ന പ്രൊഡക്ടുകളാണ് തിരുവനന്തപുരത്തെ ഏക ബയോക്കെമിക്കല്‍സ് എന്ന ബയോടെക് സ്റ്റാര്‍ട്ടപ്പ് വിപണയിലെത്തിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വുമണ്‍ ഓണ്‍ഡ് ബയോടെക് സ്റ്റാര്‍ട്ടപ്പ് കൂടിയാണ് ഏക.

ജീവാണുമിശ്രിതങ്ങള്‍ നഷ്ടപ്പെടുന്നതോടെ മണ്ണിന്റെ ഗുണമേന്‍മ നഷ്ടമാകും. ഇത്തരം നിലങ്ങളില്‍ മണ്ണിന്റെ സ്വാഭാവിക ഗുണമേന്‍മ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആര്‍ദ്രയും ഏകയും ഡെവലപ്പ് ചെയ്യുന്നത്. മണ്ണിന് ഏറ്റവും അനുയോജ്യമായ ജീവാണുക്കളെ കണ്ടെത്തി ലാബ് ടെസ്റ്റുകള്‍ നടത്തി അതിന്റെ കോംപിനേഷന്‍സ് (മിശ്രിതങ്ങള്‍) ഉണ്ടാക്കി ഏറ്റവും മികച്ച റിസള്‍ട്ട് കിട്ടുന്ന ടാര്‍ഗറ്റഡ് പ്രൊഡക്ട്‌സായി വിപണിയില്‍ എത്തിക്കുന്നു. മട്ടുപ്പാവ് കൃഷി, തെങ്ങിലുണ്ടാകുന്ന കീടബാധ തടയല്‍, പ്രോപ്പറായ വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി ഭൂമിയെ അതിന്റെ ജൈവാവസ്ഥയില്‍ നിലനിര്‍ത്താന്‍ വേണ്ട സയന്റിഫിക്ക് എക്സ്പിരിമെന്റ്സാണ് ആര്‍ദ്രയുടെ പാഷനും പ്രൊഡക്റ്റും.

ഫീല്‍ഡില്‍ നിന്ന് മണ്ണിന്റെ സാമ്പിളെടുത്ത് ലാബ് ടെസ്റ്റിംഗ് നടത്തിയാണ് മണ്ണിന് അനുയോജ്യമായ ജീവാണുക്കളുടെ വളര്‍ച്ചയ്ക്ക് വേണ്ട ഘടകങ്ങള്‍ മനസിലാക്കുന്നത്. അതനുസരിച്ചാണ് പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഫോട്ടോ സിന്തസിസ് വര്‍ധിപ്പിക്കാനും വേര് വളര്‍ച്ചയ്ക്കും ഇല വളര്‍ച്ചയ്ക്കും കായഫലം മെച്ചപ്പെടാനുമുള്ള ഇരുപതോളം പ്രൊഡക്ടുകള്‍ ഏക വിപണിയില്‍ എത്തിക്കുന്നു. തിരുവനന്തപുരത്ത് വഴുതക്കാടാണ് ഏകയുടെ പ്രൊഡക്ഷന്‍ ഫെസിലിറ്റിയും ലാബും ഉളളത്.

ബയോടെക്കില്‍ എന്‍ജിനീയറിംഗ് ബിരുദത്തിന് ശേഷം യുകെയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയാണ് ആര്‍ദ്ര സ്വന്തം സംരഭത്തിലേക്ക് ഇറങ്ങിയത്. ലിവിങ്് അറ്റ്‌മോസ്ഫിയറിനോട് ചെറുപ്പം മുതല്‍ തോന്നിയിരുന്ന അടുപ്പവും ഇക്കോ ക്ലബ്ബുകളോടുളള പാഷനും താല്‍പര്യവുമൊക്കെ ബയോടെക്‌നോളജി സംരംഭത്തിലേക്ക് ഈ യുവ എന്‍ട്രപ്രണറെ നയിച്ച ഘടകങ്ങളായി. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ് മേഖലകളില്‍ സ്ത്രീകള്‍ക്ക് ഓപ്പര്‍ച്യുണിറ്റി കുറവാണെന്ന അഭിപ്രായമാണ് ആര്‍ദ്ര പങ്കുവെയ്ക്കുന്നത്. ഫാമിലിക്ക് വേണ്ടി കരിയറില്‍ ബ്രേക്ക് എടുത്തുകഴിഞ്ഞാല്‍ പലര്‍ക്കും തിരിച്ചുവരാന്‍ കഴിയുന്നില്ല. അങ്ങനെ അവസരം നഷ്ടപ്പെട്ടവര്‍ക്കുളള ഒരു സെക്കന്‍ഡ് ചാന്‍സ് കൂടിയാണ് ഏകയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്.

അഗ്രി പ്രൊഡക്ടുകള്‍ കൂടാതെ വാട്ടര്‍ ട്രീറ്റ്‌മെന്റ്ിലും വേസ്റ്റ് മാനേജ്‌മെന്റിലും ഏക പ്രൊഡക്ട് ഇന്നവേഷനുകള്‍ നടത്തുന്നുണ്ട്. ബയോടെക് മേഖലയില്‍ കേരളത്തില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടെന്ന് ആര്‍ദ്ര പറയുന്നു. കേരളത്തിലെ ബയോടെക് സ്റ്റാര്‍ട്ടപ്പുകളില്‍ വര്‍ക്ക് ചെയ്യുന്നവര്‍ അധികവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. ഈ സ്ഥാപനങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രം ബയോടെക് മേഖലയില്‍ കേരളത്തിലെ കുട്ടികള്‍ക്ക് നല്ല ഭാവി ഉണ്ടാക്കാനാകുമെന്ന് ആര്‍ദ്ര ചൂണ്ടിക്കാട്ടുന്നു.

advertisment

Related News

    Super Leaderboard 970x90