"കോട്ടയത്തെ ദുരഭിമാന കൊല"- നീനയെ തനിച്ചാക്കി കെവിൻ ലോകത്തോട് വിട പറഞ്ഞു

അക്ഷരനഗരി എന്ന് അഭിമാനിക്കുന്ന കോട്ടയത്തിന്റെ മണ്ണിൽ വന്നു തട്ടിയെടുത്ത് പ്രണയിച്ചു എന്ന ഒറ്റ കാരണത്തിന്റെ പേരിൽ ഒരു ചെറുപ്പകാരന്റെ ജീവനെടുത്തിരിക്കുന്നു....സാക്ഷരതാ കേരളം നാണംകെട്ട് തലകുനിച്ചു നിന്നോളു....ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രായപൂർത്തിയായ ഒരു സ്‌ത്രീക്കും പുരുഷനും പ്രണയിക്കാനുള്ള അവകാശം പോലും നഷ്‌ട്ടപ്പെട്ടിരിക്കുന്നു...

"കോട്ടയത്തെ ദുരഭിമാന കൊല"- നീനയെ തനിച്ചാക്കി കെവിൻ ലോകത്തോട് വിട പറഞ്ഞു

"ദുരഭിമാന കൊല "
പ്രണയിച്ചു..വീട്ടുകാർ എതിർത്തതിന്റെ പേരിൽ വിവാഹം രജിസ്‌ട്രർ ചെയ്‌തു...
അതിന് പെണ്ണിന്റെ വീട്ടുകാർ ചെറുക്കനെ വീട്ടീൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയി...
കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മൃതദേഹം ഇന്ന് കൊല്ലം തേന്മലയിലെ തോട്ടിൽ നിന്നും കണ്ടെത്തി...
അക്ഷരനഗരി എന്ന് അഭിമാനിക്കുന്ന കോട്ടയത്തിന്റെ മണ്ണിൽ വന്നു തട്ടിയെടുത്ത് പ്രണയിച്ചു എന്ന ഒറ്റ കാരണത്തിന്റെ പേരിൽ ഒരു ചെറുപ്പകാരന്റെ ജീവനെടുത്തിരിക്കുന്നു..
സാക്ഷരതാ കേരളം നാണംകെട്ട് തലകുനിച്ചു നിന്നോളു..
ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രായപൂർത്തിയായ ഒരു സ്‌ത്രീക്കും പുരുഷനും പ്രണയിക്കാനുള്ള അവകാശം പോലും നഷ്‌ട്ടപ്പെട്ടിരിക്കുന്നു...
ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുമായിരുന്നു..
കാണാതായ കെവിന്റെ ജീവൻ അപകടത്തിലാണെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി അറിയിച്ച പെൺകുട്ടിയോടും കെവിന്റെ പിതാവിനോട് എസ്.ഐ നൽകിയ മറുപടി മെഡിക്കൽ കോളേജിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ അന്വേഷിക്കാമെന്നായിരുന്നു..

"കോട്ടയത്തെ ദുരഭിമാന കൊല"- നീനയെ തനിച്ചാക്കി കെവിൻ ലോകത്തോട് വിട പറഞ്ഞു

പെൺകുട്ടി കരഞ്ഞ് നിലവിളിച്ചിട്ടും പൊലീസ് കരുണ കാട്ടിയില്ല.. 
ആ പരാതി കിട്ടിയ നിമിഷം തന്നെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നെങ്കിൽ ആ യുവാവിന് ഈ അവസ്ഥ വരില്ലായിരുന്നു..
പുതുമണവാട്ടിയായിരിക്കെ ആ പെൺകുട്ടിക്ക് വിധവയാകേണ്ടി വരില്ലായിരുന്നു.... ഈ കേസിൽ ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടലുണ്ടാകണം...ഗാന്ധിനഗർ എസ്.ഐ യിൽ നിന്നും തുടങ്ങി കെവിനെ കൊന്ന് തള്ളിയ കിരാതന്മാരിൽ ഒരാളെ പോലും വെറുതെ വിടാതെ കൊലക്കുറ്റത്തിന് കേസെടുക്കണം..
കൊന്ന് തീർക്കുന്ന പ്രണയപ്പക പൊറുക്കാൻ കഴിയില്ല..അതിന് കൂട്ട് നിൽക്കുന്ന കാക്കിയിട്ട ചില ചെന്നായ്‌ക്കളെയും വെറുതെ വിടരുത്..
വിശന്നിട്ട് ഒരു കപ്പകഷ്ണം മോഷ്ടിച്ചാൽ അവനെ കൂട്ടം ചേർന്ന് തല്ലിക്കൊല്ലാൻ ഒരുപാട് പേരുണ്ട് ,ഇത്തരം നരഹത്യക്കെതിരെ ചെറുവിരൽ അനക്കാൻ ആരുമില്ല.

"കോട്ടയത്തെ ദുരഭിമാന കൊല"- നീനയെ തനിച്ചാക്കി കെവിൻ ലോകത്തോട് വിട പറഞ്ഞു

പ്രിയപ്പെട്ട കെവിൻ ഇന്നലെ നിന്നെ കാണാതായ വിവരം അറിഞ്ഞ നിമിഷം മുതൽ എന്റ നെഞ്ച് പിടക്കുകയായിരുന്നു നീ എന്റ സുഹൃത്തോ കൂടെപ്പിറപ്പോ ആയിട്ടല്ല നീ അകമറിഞ്ഞു അവൾക് നൽകിയ സ്നേഹത്തിനു നാളെ നിന്റെ ജീവൻ ബലി കൊടുക്കേണ്ടി വരുമെന്ന് എന്റ ഉള്ളിൽ ആരോ പറയാനുണ്ടായിരുന്നു..എനിക്കും നിന്നെപ്പോലെ ഒരു കൂടെപ്പിറപ്പുണ്ട് അവന്റേ സ്ഥാനത്തു നിന്നെ കണ്ടത് കൊണ്ടാണ് ഈ ദുരന്തം അറിഞ്ഞപ്പോൾ മുതൽ നെഞ്ച് പിടക്കുന്നതു.....
കെവിൻ നീനയുടെ വീട്ടുകാർ പറഞ്ഞത് പോലെ നിനക്കു പണമില്ല, നല്ല വീടില്ല....പക്ഷെ ഏതു നിമിഷവും സ്നേഹത്തിനു മുന്നിൽ ജീവൻ കൊടുക്കേണ്ടി വരുമെന്ന് ഉറപ്പുണ്ടായിട്ടും അവളെ ചേർത്തുപിടിച്ചു ഒരു ഹൃദയം നിനക്കുണ്ടായിരുന്നു...
പരിശുദ്ധ സ്നേഹം നിറച്ച നിന്റെയാ ഹൃദയം കൂടിയാണ് ആ കിരാതന്മാർ ചോരയിൽ ഉടച്ചു കളഞ്ഞത്...

"കോട്ടയത്തെ ദുരഭിമാന കൊല"- നീനയെ തനിച്ചാക്കി കെവിൻ ലോകത്തോട് വിട പറഞ്ഞു

#TAGS : Aarcha   kevin   neenu  

advertisment

News

Super Leaderboard 970x90