Cinema

'ആദി' ഒരു മികച്ച കാഴ്ച്ചാനുഭവം... അരങ്ങേറ്റം അവിസ്മരണീയമാക്കി പ്രണവ് - റിവ്യൂ വായിക്കാം

'പാര്‍ക്വര്‍' (Parkour) എന്ന, മലയാളത്തിന് അപരിചിതമായ കായിക അഭ്യാസത്തിലൂന്നിയ പ്രകടനം, പ്രണവിന്റെ നായക റോളിലുളള സിനിമാ പ്രവേശത്തെ കൂടതല്‍ നവീനമായ ഒരു അനുഭവമാക്കുന്നുണ്ടെന്നത് വാസ്തവം. സാങ്കേതികത അല്പം കൂടിപ്പോയ സിനിമയുടെ രണ്ടാം പകുതി, അതുകൊണ്ടുതന്നെ ആദ്യപാതിയോളം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ലെന്ന പരിമിതി നിലനില്‍ക്കുമ്പോഴും, അന്ത്യത്തിലെ സ്വതസിദ്ധമായ ഒരു 'ജീത്തു ജോസഫ് ട്വിസ്റ്റ്' കൊണ്ടാണ് സംവിധായകന്‍ അത് വലിയൊരളവ് മറികടക്കുന്നത്. ...

'ആദി' ഒരു മികച്ച കാഴ്ച്ചാനുഭവം... അരങ്ങേറ്റം അവിസ്മരണീയമാക്കി പ്രണവ് - റിവ്യൂ വായിക്കാം

അവിശ്വസനീയമായ ഒരു നിഷ്കളങ്കത മുഖത്ത് സ്വതസിദ്ധമായി ലഭിച്ചിട്ടുളള പ്രണവ് മോഹന്‍ലാലിന്, അതുകൊണ്ടുതന്നെ, 'ആദി' എന്ന തന്റെ ആദ്യ സിനിമയില്‍ (ജീത്തുജോസഫ്) പ്രത്യേകം അഭിനയിക്കേണ്ടി വരുന്നില്ലെന്നാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്-തന്റെ കഥാപാത്രവും അത്രമേല്‍ നിഷ്കളങ്കത ആവശ്യപ്പെടുന്നുവെന്നതിനാല്‍, നടന് അത്രമേല്‍ സ്വാഭാവികമാകാന്‍ കഴിയുന്നുവെന്നര്‍ത്ഥം..! ക്രൈം ത്രില്ലര്‍ ഗണത്തില്‍ വീണ്ടും, ജീത്തു ജോസഫ് പൂര്‍ണ്ണമായും ഒരു സംവിധായകന്റെ സിനിമ സൃഷ്ടിക്കുകയാണ് 'ആദി' എന്ന ചിത്രത്തിലും.

'പാര്‍ക്വര്‍' (Parkour) എന്ന, മലയാളത്തിന് അപരിചിതമായ കായിക അഭ്യാസത്തിലൂന്നിയ പ്രകടനം, പ്രണവിന്റെ നായക റോളിലുളള സിനിമാ പ്രവേശത്തെ കൂടതല്‍ നവീനമായ ഒരു അനുഭവമാക്കുന്നുണ്ടെന്നത് വാസ്തവം. സാങ്കേതികത അല്പം കൂടിപ്പോയ സിനിമയുടെ രണ്ടാം പകുതി, അതുകൊണ്ടുതന്നെ ആദ്യപാതിയോളം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ലെന്ന പരിമിതി നിലനില്‍ക്കുമ്പോഴും, അന്ത്യത്തിലെ സ്വതസിദ്ധമായ ഒരു 'ജീത്തു ജോസഫ് ട്വിസ്റ്റ്' കൊണ്ടാണ് സംവിധായകന്‍ അത് വലിയൊരളവ് മറികടക്കുന്നത്. സിദ്ധിഖ്, ലെന, ഷറഫുദ്ദീന്‍, അനുശ്രീ, മേഘനാദന്‍, ജഗപതി ബാബു എന്നിവരുടേത് ചിത്രത്തില്‍ മികച്ച സാന്നിധ്യമാകുന്നുണ്ടെന്നതും ചേര്‍ത്തു പറയട്ടെ..

Reghunathan Parali ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90