ബലരാമാ...,എല്ലാ ആൺ -പെൺ ബന്ധങ്ങളേയും അശ്ളീലമായിമാത്രം കാണാൻ തോന്നുന്നത് മാനസിക രോഗമാണ്;നല്ല ചികിത്സ ഉടൻ ആവശ്യമായ രോഗം.... എ എ റഹിം എഴുതുന്നു

അന്നൊരിക്കൽ,1995 ജൂലൈ 2ന്,ഡൽഹിയിൽ,നഗര മധ്യത്തിലൊരു അടച്ചിട്ട ഹോട്ടലിലെ തന്തൂരി അടുപ്പിൽ അർദ്ധരാത്രിയിൽ പുക ഉയരുന്നത് കണ്ട് കയറിച്ചെന്ന ഒരു പോലീസുകാരൻ കണ്ടത് യൂത്തു കോൺഗ്രസ് ദേശീയ നേതാവും MLA യുമായ സുശീൽ കുമാർ ശർമയെ ആയിരുന്നു.അടുപ്പിനുള്ളിൽ മാംസം...കനൽ ഇളക്കിക്കൊണ്ടു അടുപ്പിനരികിൽ നിൽക്കുന്നു ,കോൺഗ്രസ് MLA സുശീൽകുമാർ ശർമ്മ.വെന്തു തീർന്നു കൊണ്ടിരുന്നത് ഏതോ മൃഗത്തിന്റെ മാംസമായിരുന്നില്ല,അറുത്തു മുറിച്ചു ചെറിയ കഷണങ്ങളാക്കിയ ഒരു സ്ത്രീ ശരീരമായിരുന്നു!!.

ബലരാമാ...,എല്ലാ ആൺ -പെൺ ബന്ധങ്ങളേയും അശ്ളീലമായിമാത്രം കാണാൻ തോന്നുന്നത് മാനസിക രോഗമാണ്;നല്ല ചികിത്സ ഉടൻ ആവശ്യമായ രോഗം.... എ എ റഹിം എഴുതുന്നു

ഹേയ് ...ബലരാമൻ....,

'പറയേണ്ടത് പറഞ്ഞിട്ടേ പോകുകയുള്ളു 'എന്നാണ് താങ്കളുടെ ഹാഷ് ടാഗ്.പറയേണ്ടത് മാപ്പാണ്.കലർപ്പില്ലാത്ത ഖേദപ്രകടനം.അതു മാത്രമാണ് ഇനി അനിവാര്യം.മഹാനായ ചരിത്ര പുരുഷൻ എ കെ ജി യെ അധിക്ഷേപിക്കാൻ താങ്കൾ തയാറായത് ,സോളാർ സംബന്ധിച്ച ആരോപണങ്ങൾക്ക് ഉത്തരം മുട്ടിയപ്പോഴാണെന്നു കേട്ടു.താങ്കളുടെ സഹപ്രവർത്തകരുടെയും നേതാക്കളുടെയും നഗ്നത മറക്കാൻ മണ്മറഞ്ഞ മാഹാരഥന്മാരുടെ ഛായാചിത്രമെടുത്തു പിടിക്കുന്നത് പാണ്ഡിത്യമല്ല,ശുദ്ധ അസംബന്ധമാണ്‌.

താങ്കളുടെ വിശദീകരണ പോസ്റ്റ് വായിച്ചു.ഹിന്ദു ദിനപത്രം, എ കെ ജി യുടെ തന്നെ ആത്മകഥ എന്നിവയെല്ലാം തെളിവുകളായി നിരത്തി താങ്കൾ മുന്നോട്ട് വയ്ക്കുന്നത് തീരെ ദുർബലമായ വാദങ്ങളാണ്.രണ്ടു രേഖകളും പരാമർശിക്കുന്നത് എ കെ ജിയുടെ പ്രണയത്തെകുറിച്ചാണ്. പക്ഷേ,താങ്കൾ വിവാദത്തിലായത് 'എ കെ ജി ബാല പീഡനം നടത്തി' എന്നാരോപിച്ചതിന്റെ പേരിലാണ്.പ്രണയവും പീഡനവും ഒന്നല്ല.അത് താങ്കൾക്ക് അറിയണമെന്നില്ല .കാരണം താങ്കൾ കോൺഗ്രസ്സാണ്,'സോളാർ യുഗത്തിലെ' കോൺഗ്രസ്സ്.ഓഫീസ് മുറ്റത്തു ഒരു പെണ്ണ് വന്നാൽ അവളെ ഉപയോഗിച്ചും ,കൈമാറിയും 'രാഷ്ട്രീയ പ്രവർത്തനം'നടത്തുന്ന കോൺഗ്രസ് യുഗം.കാര്യസാധ്യത്തിനു,പണമില്ലെങ്കിൽ പെണ്ണ് വേണം എന്നൊരു ഗതികേട് കേരളം അനുഭവിച്ചറിഞ്ഞത് നിങ്ങളുടെ കഴിഞ്ഞ ഭരണത്തിലാണ് .

വരൂ...നമുക്ക് കുറച്ചു കൂടി പുറകിലേക്ക് പോകാം,അല്ലെങ്കിൽ പാലക്കാട് ടൗണിലേക്ക് പോകാം.അവിടെനിന്നും നിലമ്പൂരിലേക്കുള്ള തീവണ്ടി കയറാം.നിലമ്പൂരിലെ രാധയെ താങ്കൾ മറന്നോ?ഇന്ദിരാഗാന്ധിയുടെ ചിത്രം തൂങ്ങുന്ന കോൺഗ്രസ് പാർട്ടി ഓഫീസിന്റെ ചുമരിൽ ചാരിവച്ചിരുന്ന ചാക്ക് കെട്ടിനുള്ളിൽ ഉറുമ്പരിച്ചിരുന്ന രാധയെ....ഒടുവിൽ,ഒരു ചതുപ്പിൽ ആ 49 കാരിയുടെ ചലനമറ്റ ശരീരം ചവിട്ടിത്താഴ്ത്തിയപ്പോൾ കാൽ വിറക്കാതിരുന്നവരെയാണ് താങ്കൾ കണ്ടു വളർന്നത്.

രാധയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് വായിക്കണം കെട്ടോ... ബലരാമാ,ഈ വായിച്ചു കേൾപ്പിച്ച ഹിന്ദു ദിനപ്പത്രം പോലെയോ എ കെ ജി യുടെ ആത്മ കഥ പോലെയോ ലളിതമാകില്ല ആ വായന.ഓഖാനിച്ചും ഛർദിച്ചും താങ്കൾ,തല ചുറ്റിവീഴും.രാധയിൽ നിന്നും മടങ്ങാം.ബലരാമനു തന്തൂരി അടുപ്പിലെ ചുട്ടെടുത്ത മാംസം ഇഷ്ടമാണോ?തന്തൂരി അടുപ്പിൽ മാംസം ചുട്ടെടുക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ.മാംസം,ചെറിയ,ചെറിയ കഷണങ്ങളാക്കിയാണ് കനൽ നിറച്ച അടുപ്പിലേക്കിടുന്നത്.

അന്നൊരിക്കൽ,1995 ജൂലൈ 2ന്,ഡൽഹിയിൽ,നഗര മധ്യത്തിലൊരു അടച്ചിട്ട ഹോട്ടലിലെ തന്തൂരി അടുപ്പിൽ അർദ്ധരാത്രിയിൽ പുക ഉയരുന്നത് കണ്ട് കയറിച്ചെന്ന ഒരു പോലീസുകാരൻ കണ്ടത് യൂത്തു കോൺഗ്രസ് ദേശീയ നേതാവും MLA യുമായ സുശീൽ കുമാർ ശർമയെ ആയിരുന്നു.അടുപ്പിനുള്ളിൽ മാംസം...കനൽ ഇളക്കിക്കൊണ്ടു അടുപ്പിനരികിൽ നിൽക്കുന്നു ,കോൺഗ്രസ് MLA സുശീൽകുമാർ ശർമ്മ.വെന്തു തീർന്നു കൊണ്ടിരുന്നത് ഏതോ മൃഗത്തിന്റെ മാംസമായിരുന്നില്ല,അറുത്തു മുറിച്ചു ചെറിയ കഷണങ്ങളാക്കിയ ഒരു സ്ത്രീ ശരീരമായിരുന്നു!!.അവളുടെ പേരാണ് നൈനാ സാഹ്നി.താങ്കൾ അംഗമായ യൂത്തു കോൺഗ്രസ്സിന്റെ ദേശീയ നേതാവും ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു നൈന.സുശീൽകുമാർ ശർമയുടെ ഭാര്യ!മറ്റൊരു യൂത്തു കോൺഗ്രസ്സ് നേതാവായിരുന്ന മറ്റ് ലൂബ് കരിം(Matloob Karim)മുമായി വിവാഹേതര ബന്ധം നൈനാ സാഹ്‌നിക്കുണ്ടെന്ന് ആരോപിച്ചാണ് സുശീൽകുമാർ ശർമ്മ അവളെ വെടിവച്ചു കൊന്നത്.എന്നിട്ട് മൃതശരീരം അടുത്തുള്ള റെസ്റ്റോറന്റിൽ കൊണ്ടുപോയി.ചെറിയ കഷണങ്ങളാക്കി വെട്ടി നുറുക്കി,തന്തൂരി അടുപ്പിലിട്ട് ചുട്ടു.രാജ്യത്തെ നടുക്കിയ ഈ കേസിൽ വിചാരണക്കോടതിയും ഹൈക്കോടതിയും ബലരാമന്റെ നേതാവിന് വിധിച്ചത് വധശിക്ഷയായിരുന്നു.സുപ്രീം കോടതി ജീവപര്യന്തമാക്കി.

പ്രണയവും പീഡനവും താങ്കൾക്ക് തിരിച്ചറിയാനാകാതെ പോകുന്നത് നൈനയെയും രാധയെയും കണ്ടു വളർന്നത് കൊണ്ടാണ്.സ്വന്തം സഹപ്രവർത്തകയെ,സ്വന്തം സഹയാത്രികയെ അരികിൽ ചേർത്തുനിർത്തുന്നതിനു പകരം അരുംകൊല ചെയ്ത ചരിത്രം മാത്രമേ താങ്കൾ അരികിൽ നിന്നു കണ്ടിട്ടുള്ളൂ.

എ കെ ജി തന്നെ അടയാളപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ പ്രണയകാലം.അതിൽ മറച്ചു വക്കാനൊന്നുമില്ല.പൊള്ളുന്ന രാഷ്ട്രീയ വഴികളിൽ,ജയിലിൽ,ജീവിതത്തിൽ ഇരുവരും ഒപ്പം നടന്നത് ലിഖിത ചരിത്രമാണ്.
ബലരാമാ ....

എല്ലാ ആൺ -പെൺ ബന്ധങ്ങളേയും അശ്ളീലമായിമാത്രം കാണാൻ തോന്നുന്നത് കലശലായ മാനസിക രോഗമാണ്.നല്ല ചികിത്സ ഉടൻ ആവശ്യമായ രോഗം.
വൈകണ്ട ,ചികിത്സിക്കൂ....,ഉടൻ ഭേദമാകട്ടെ എന്നാശംസിക്കുന്നു.

advertisment

News

Super Leaderboard 970x90