Cinema

പ്രണയത്തിന്റെയും സിനിമയുടെയും കന്യകാത്വം - 96 എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

അറിഞ്ഞോ അറിയാതെയോ 69 എന്ന ഡീപ് സെക്സ് പൊസിഷന്റെ എതിര്‍വായന കൂടിയായി നിലകൊള്ളുന്ന 96, മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ ജിബ്രാൻ ലോകങ്ങളിലേക്ക് പതുക്കെ സഞ്ചരിക്കുക തന്നെയാണ്

പ്രണയത്തിന്റെയും സിനിമയുടെയും കന്യകാത്വം - 96 എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

Marriage has many pains but celibacy has no pleasures' എന്ന ഡോ.ജോണ്സന്റെ വാക്യമോ 'Your old virginity is like one of our French withered pears: it looks ill, it eats drily' എന്ന ഷേക്സ്പിയര് വാക്യമോ, വേണമെങ്കില് സംവിധായകന് പ്രേംകുമാറിന്റെ ആദ്യ തമിഴ് ചിത്രമായ '96 കാണുമ്പോള് നമുക്ക് ഓര്ക്കാവുന്നതാണ്. പക്ഷേ ഈ വാക്യങ്ങളെ അട്ടിമറിക്കുന്ന, ഒരു പ്രണയ നിഷ്കളങ്കത-പ്രണയത്തിന്റെയും സ്നേഹത്തിന്റെയും കാമനയുടെയും ഒരു നിത്യ കന്യകാത്വം-ഈ സിനിമയിലൂടെ നമ്മളെ ഗാഢം പൊതിയുകയാണ് എന്നിടത്താണ് '96 വ്യത്യസ്തമാകുന്നത്. പൊതുവില് പ്രണയത്തെയും ശൃംഗാരത്തെത്തന്നെയും ഒരു അതീത ലൗകികതയിലേക്ക് ഉയര്ത്തി, ഉദാത്തവല്ക്കരിക്കുന്ന കുമാരനാശാന്റെ ഉന്നതമായ കാവ്യഭാവം തന്നെ ഈ സിനിമയും ക്ഷണികമായാണെങ്കിലും, അതിന്റെ ഫ്രെയിമുകളിലൂടെ നേടിയെടുക്കുന്നത് ഒരു നവ്യാനുഭവമായി മാറുകയാണെന്നു പറയട്ടെ.

പ്രണയത്തിന്റെയും സിനിമയുടെയും കന്യകാത്വം - 96 എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഹൈസ്കൂള് പ്രണയത്തിനു ശേഷം പിരിയേണ്ടി വരുന്ന റാമിനും ജാനുവിനും പിന്നെ കാണാന് കഴിയുന്നത് 20 വര്ഷത്തിനു ശേഷമുളള പൂര്വ്വ വിദ്യാര്ത്ഥികളുടെ സംഗമത്തിലാണ്. അവര്ക്കിടയില് ബാക്കിയാകുന്ന ആ ഒറ്റ രാത്രിയാണ് വാസ്തവത്തില് '96 എന്ന സിനിമ എന്നു പറയാം. സംവിധായകന്റെ സൂക്ഷ്മതയില് പുലരുന്ന വിടരുന്ന വളരുന്ന ഒരു പ്രണയ ചിത്രമാണ് എല്ലാ അര്ത്ഥത്തിലും ഈ സിനിമ. 

പ്രണയിനിയുടെ സ്പര്ശത്താല് പോലും ഹൃദയമിടിപ്പ് തീവ്രമായി അധികരിച്ച് ബോധം കെടുന്ന വിജയ് സേതുപതിയുടെ കഥാപാത്രം നമ്മളില് ചിരി വിടര്ത്താമെങ്കിലും, ഏറ്റവും നിഷ്കളങ്കമായി തന്റെ പ്രണയം സൂക്ഷിക്കുന്നത്, ഒരിക്കലും ആവിഷ്കരിക്കപ്പെടാത്ത ഒരു സംഘര്ഷമായി അതിനെ നിലനിര്ത്തുന്നത്, അയാളുടെ പ്രണയിനിയായ ജാനു എന്ന ജാനകി ദേവിക്കുപോലും (തൃഷ) പൂര്ണ്ണമായി മനസ്സിലാകുന്നില്ലെന്നു വേണം പറയാന്. അതിലൂടെ പക്ഷേ അവളുടെ പ്രണയവും തീക്ഷ്ണമായി അധികരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നതാകണം 'പ്യൂരിറ്റി'യുടെ എപ്പോഴത്തെയും സവിശേഷത. വിജയ് സേതുപതിയും തൃഷയും അതുപോലെ അവരുടെ ബാല്യകാലം അവതരിപ്പിച്ച പെണ്കുട്ടിയും അനുപമമായ ഒരു പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

പ്രണയത്തിന്റെയും സിനിമയുടെയും കന്യകാത്വം - 96 എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

വിദേശത്ത് ജോലിയുളള വിവാഹിതയും ഒരു മകളുടെ അമ്മയുമായ ജാനു പക്ഷേ ഇപ്പോഴും സ്കൂള് കാലത്തിലേതുപോലെ തന്നെ അയാളോടുളള പ്രണയോര്ജ്ജം വഹിക്കുന്നത് പല തലങ്ങളില് നമ്മളിലേക്കെത്തുന്നു എന്നത് പ്രധാനമാണ്. തിരിച്ചുപോകുാന്, വിമാനത്താവളത്തിലേക്കുളള യാത്രയില്, ആ വേര്പിരിയലിനെയും അതുവരെയുളള അവരുടെ ആ'അനാഘ്രാത പ്രണയ'ത്തെയും അവള് മറികടക്കുന്നത്-മറ്റൊരര്ത്ഥത്തില് അവരുടെ ആ തീവ്രപ്രണയാതുരതെയെ ആവിഷ്കരിക്കുന്നത് (അതുവഴി സ്വഭാവികമായി അവനും) കാറിന്റെ ഗിയറില് കൈ വെച്ചുകൊണ്ടാണ്. വളരെ ലളിതവും നിസ്സാരവുമായിരിക്കാം, മറ്റെവിടെയും ഈ ചലനം. പക്ഷേ ഈ ചിത്രത്തില് അത് ഏറെ വിലപ്പെട്ടതാകുന്നു എന്നിടത്താണ്, ചിത്രം നമ്മളെ എത്രമാത്രം അവരുടെ പ്രേമ/കാമ പരിപൂര്ത്തിക്കായി കൊതിപ്പിക്കുന്നുവെന്ന് തിരിച്ചറിയേണ്ടി വരിക. 

പ്രണയത്തിന്റെയും സിനിമയുടെയും കന്യകാത്വം - 96 എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഗോവിന്ദ് മേനോനും (സംഗീതം) ഷണ്മുഖ സുന്ദരവും (ക്യാമറ) അതിലേക്ക് മികച്ച സംഭാവനയും നല്കുന്നുണ്ട്. ആദ്യം മടിച്ചും പിന്നെ മടിയില്ലാതെയും അവന്ഗിയറിലുളള അവളുടെ കൈയ്യില് കൈവെച്ച് വണ്ടിയോടിക്കുന്നത്, ഏതു ലൈംഗികാവിഷ്കാരത്തിനും മുകളിലെത്തുന്നുണ്ട് ചിത്രത്തില്. ജാനു തുടര്ന്ന് അവന്റെ തലയില് തഴുകി പൊട്ടിക്കരയുന്നതില് എന്തെല്ലാം അര്ത്ഥങ്ങള്സംവിധായകന് പ്രേംകുമാർ സന്നിവേശിപ്പിക്കുന്നില്ല..?! (ഈ പുതിയ ഛായാഗ്രാഹക സംവിധായകന് വലിയ പ്രതീക്ഷ തീര്ച്ചയായും നല്കുന്നുണ്ട്) 

പ്രണയത്തിന്റെയും സിനിമയുടെയും കന്യകാത്വം - 96 എന്ന തമിഴ് സിനിമയെക്കുറിച്ച് രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

അറിഞ്ഞോ അറിയാതെയോ 69 എന്ന ഡീപ് സെക്സ് പൊസിഷന്റെ എതിര്വായന കൂടിയായി നിലകൊള്ളുന്ന 96, മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ ജിബ്രാൻ ലോകങ്ങളിലേക്ക് പതുക്കെ സഞ്ചരിക്കുക തന്നെയാണ്- അത് ഉള്ക്കൊള്ളാനുള്ള നമ്മുടെ ശേഷി തികച്ചും വ്യക്തിഗതമായിരിക്കുമെങ്കിലും..! 

advertisment

News

Related News

    Super Leaderboard 970x90