Business

കോടികൾ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം 24 കാരനായ മോക്ഷേഷ് ഷാ പുല്ലു പോലെ വേണ്ടെന്നു വച്ചു.... എന്തിനു വേണ്ടിയാണ് ഈ കടും കൈ ചെയ്തതെന്ന് കേട്ടാൽ ആരും ഞെട്ടും...!!

സന്യാസത്തിലേക്ക് കടക്കുന്ന ചടങ്ങ് പൂർത്തിയായതോടെ മുംബൈയിലെ ബിസിനസ് വമ്പന്മാരിലൊരാളായ സന്ദീപ് സേഥിന്റെ പുത്രനായ മോഷേഷ് ഇനി കരുണപ്രേം വിജയ് ജീ എന്ന പേരിലാകും അറിയപ്പെടുക

കോടികൾ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം 24 കാരനായ മോക്ഷേഷ് ഷാ പുല്ലു പോലെ വേണ്ടെന്നു വച്ചു.... എന്തിനു വേണ്ടിയാണ് ഈ കടും കൈ ചെയ്തതെന്ന് കേട്ടാൽ ആരും ഞെട്ടും...!!

വർഷങ്ങൾ കഷ്ടപ്പെട്ടും അധ്വാനിച്ചും ഉണ്ടാക്കിയ നൂറു കോടി രൂപ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം 24 കാരനായ മോക്ഷേഷ് ഷാ പുല്ലു പോലെ വേണ്ടെന്നു വച്ചു. എന്തിനു വേണ്ടിയാണ് മോക്ഷേഷ് ഈ കടും കൈ ചെയ്തതെന്ന് കേട്ടാൽ ആരും ഞെട്ടും. തനിക്ക് സന്യാസം സ്വീകരിക്കുന്നതിന് വേണ്ടിയാണ് മോക്ഷേഷ് ഇത് ചെയ്തത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ മോക്ഷേഷിന്റെ കുടുംബം ജൈനമത വിശ്വാസികളാണ്.ചാർട്ടേഡ് അക്കൗണ്ടന്റ് ആയതിനുശേഷം കുടുംബത്തിനൊപ്പം ചേർന്നു ബിസിനസ്സിൽ പങ്കാളിയാവുകയായിരുന്നു ഈ യുവാവ്. ബിസിനസ് നന്നായി നടത്തിക്കൊണ്ട പോകുന്നതിനിടക്കാന് മോക്ഷേഷിനു ദൈവവിളി ഉണ്ടാകുന്നത്.

കരിയറും കുടുംബ ബിസിനസും ഉപേക്ഷിച്ചു സന്യാസജീവിതത്തിലേക്കു തിരിഞ്ഞ മോക്ഷേഷിനെ പലരും അത്ഭുതത്തോടെയാണ് നോക്കുന്നത്. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ വച്ചാണ് തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച് ഈ യുവാവ് ജൈന സന്യാസിയാവാൻ തീരുമാനിച്ചത്.ഈ വിവരം മോക്ഷേഷ് തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചത്. സന്യാസത്തിലേക്ക് കടക്കുന്ന ചടങ്ങ് പൂർത്തിയായതോടെ മുംബൈയിലെ ബിസിനസ് വമ്പന്മാരിലൊരാളായ സന്ദീപ് സേഥിന്റെ പുത്രനായ മോഷേഷ് ഇനി കരുണപ്രേം വിജയ് ജീ എന്ന പേരിലാകും അറിയപ്പെടുക.

ഗുജറാത്ത് സ്വദേശികളായ മോക്ഷേഷിന്റെ കുടുംബം മുംബൈയിലേക്കു കുടിയേറുകയായിരുന്നു.

#TAGS : monk-gujarath  

advertisment

Related News

    Super Leaderboard 970x90