ഇപ്പോൾ സോഷ്യൽ മീഡിയകളിലാകെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണിത്.രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമെന്നും, ജൂലായ് 1 മുതല്‍ ഇത് പ്രവർത്തികമാക്കുമെന്നുമൊക്കെയുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത് .എന്നാൽ M2M സിം അതായത് മെഷീൻ-ടു-മെഷീൻ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സിമ്മിൽ മാത്രമാണ് ഈ പുതിയ മാറ്റം പ്രാവർത്തികമാക്കുന്നത് .
എന്താണ് M2M സിം എന്ന് നോക്കാം :
ഉപകരണങ്ങളും സെൻസറുകളും തമ്മിൽ , അല്ലെങ്കിൽ "ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് " (IOT) സാങ്കേതിക വിദ്യയിൽ പരസ്പരം ആശയവിനിമയം നടത്താൻ സഹായകരമായ അല്ലെങ്കിൽ ഇന്റർനെറ്റ് പ്രാപ്തമാക്കിയ ഉപകരണങ്ങളും സിസ്റ്റങ്ങളും പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് M2M സിം - ഇൽ ഉപയോഗിക്കുന്നത്.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ M2M സിം മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനിച്ചത്.ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്കി.